വിമാനത്തിന്റെ വാതില്‍ തുറന്നു പത്തുകിലോ സ്വര്‍ണ്ണവും രത്നങ്ങളും താഴെ വീണു; കഥയറിയാതെ വിമാനം പറന്നത് കിലോമീറ്ററുകള്‍

0

പെട്ടന്ന് ആകാശത്തു നിന്നും സ്വര്‍ണ്ണവും രത്നവുമെല്ലാം താഴേക്ക് പതിച്ചാലോ. സ്വപ്നങ്ങളില്‍ മാത്രം കണ്ടിട്ടുള്ള ഈ ദൃശ്യം കഴിഞ്ഞ ദിവസം റഷ്യയിലെ യാക്കുട്‌സ് നിവാസികള്‍ നേരില്‍ കണ്ടു. സ്വര്‍ണ്ണവും രത്‌നങ്ങളുമായി പറന്ന ഒരു ചരക്കുവിമാനത്തിന്റെ വാതില്‍ തുറന്നുപോയതാണ് സംഭവം.

പത്ത് ടണ്‍ സ്വര്‍ണ്ണം, പ്ലാറ്റിനം, രത്‌നങ്ങള്‍ എന്നിവയൊക്കെയായിരുന്നു യാക്കുട്‌സില്‍ നിന്നും പറന്നുയര്‍ന്ന് നിംബസ് എയര്‍ലൈന്‍ എഎന്‍ 12 വിമാനത്തിലുണ്ടായിരുന്നത്. വിമാനം പറന്നുയരുമ്പോഴേ വാതില്‍ തുറന്നുപോയതുകൊണ്ട് സ്വര്‍ണ്ണവും രത്‌നങ്ങളും താഴെ വീണു തുടങ്ങി. റണ്‍വേയില്‍ പലയിടത്തുമായി സ്വര്‍ണ്ണത്തിന്റെ പൊതികള്‍ വീണു കിടന്നു. അനുവദനീയമായതിലും കൂടുതല്‍ ഭാരം കയറ്റിയതാകാം വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ കാരണമായതെന്ന സൂചനയുണ്ട്. പറന്നുയര്‍ന്ന് കിലോമീറ്ററുകള്‍ പോയതിന് ശേഷമാണ് വാതില്‍ തുറന്നുകിടക്കുന്ന വിവരം പൈലറ്റ് അറിഞ്ഞത്. ഇതോടെ യാക്കുട്‌സില്‍ നിന്നും 26 കിലോമീറ്റര്‍ അകലെയുള്ള മാഗന്‍ വിമാനത്തവാളത്തില്‍ വിമാനം അടിയന്തരമായി നിലത്തിറക്കി.

സ്വര്‍ണ്ണഖനിയായ കുപോളിലേക്ക് റഷ്യയുടെ രത്‌ന നിര്‍മാണ മേഖലയായ യാക്കുടിയയുടെ തലസ്ഥാനമായ യാക്കുട്‌സ്‌കില്‍ നിന്നാണ് വിമാനം പറന്നത്. വിവരം അറിഞ്ഞതെത്തിയ പൊലീസ് റണ്‍വേ അടക്കുകയും അതിവേഗം തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. വിവരമറിഞ്ഞ നാട്ടുകാരും തിരച്ചില്‍ നടത്തി. നഷ്ടപ്പെട്ട ചരക്കിന്റെ എത്ര തിരികെ ലഭിച്ചെന്നത് സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ല. 36.8 കോടി ഡോളറിന്റെ (ഏകദേശം  ) മൂല്യമുള്ള ചരക്കാണ് വിമാനത്തിലുണ്ടായിരുന്നത്.