ഇന്ത്യന്‍ ടെസ്റ്റ് താരങ്ങളുടെ പ്രതിഫലം വര്‍ധിപ്പിച്ചു; ഒരു മത്സരത്തിനു ഇനി 15 ലക്ഷം

0

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം ബിസിസിഐ വര്‍ധിപ്പിച്ചു.ഒന്നും രണ്ടുമല്ല .ഏഴ് ലക്ഷത്തില്‍ നിന്നും പതിനഞ്ചു ലക്ഷം ആയാണ് വര്‍ധനവ്‌. ടെസ്റ്റ് ക്രിക്കറ്റിന് കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് തീരുമാനമെന്ന് ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് ഠാക്കൂര്‍ അറിയിച്ചു.

ട്വന്റി-20യിലും മറ്റും കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ പണം ലഭിക്കുമെന്നിരിക്കെ ടെസ്റ്റിനെയും കളിക്കാര്‍ക്ക് കൂടുതല്‍ ആകര്‍ഷകമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫീസ് വര്‍ധന. പുതിയ തലമുറയിലെ താരങ്ങള്‍ അധികവും ട്വന്റി-20 ക്രിക്കറ്റിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്. കളിക്കാരുടെ താത്പര്യം നിലനിര്‍ത്താന്‍ ഫീസ് വര്‍ധന അനിവാര്യമെന്നും ഠാക്കൂര്‍ പറഞ്ഞു. വെള്ളിയാഴ്ച ചേര്‍ന്ന ബിസിസിഐ വര്‍ക്കിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. എന്നാല്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നത് വരെ 2016-17 കാലഘട്ടത്തിലെ തീരുമാനങ്ങളൊന്നും എടുക്കരുതെന്ന് ലോധ കമ്മിറ്റി ബിസിസിഐക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സുപ്രിംകോടതി ഫീസ് വര്‍ധന റദ്ദാക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

LEAVE A REPLY