സൗദിയില്‍ ആശ്രിത ലെവി ഒറ്റത്തവണയായി അടയ്ക്കണമെന്നു നിർദേശം

0

സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ കുടുംബാംഗങ്ങള്‍ക്കുള്ള ആശ്രിത ലെവി ഒരുവർഷത്തേത് ഒറ്റത്തവണയായി മുന്‍കൂറായി അടയ്ക്കണമെന്ന് പാസ്‌പോര്‍ട്ട് വിഭാഗം .

ജൂലൈ ഒന്നാണ് സൗദിയില്‍ ആശ്രിത ലെവി നിലവില്‍ വന്നത്. വിദേശികളുടെ കുടുംബാംഗങ്ങള്‍ക്ക് പ്രതിമാസം 100 റിയാല്‍ വീതമാണു ലെവി. 2018 ജൂലൈ ഒന്നുമുതല്‍ ഇത് ഇരട്ടിയാകും (ഏകദേശം 40,800 രൂപ). ഭാര്യയും രണ്ടു കുട്ടികളും ഒപ്പമുള്ള കുടുംബനാഥന്‍ നല്‍കേണ്ടത് 7200 റിയാല്‍ (ഏകദേശം 1,22,400 രൂപ. 2019 ജൂലൈ മുതല്‍ ഓരോ ആള്‍ക്കും 300 റിയാലാണു ലെവി നിശ്ചയിച്ചിരിക്കുന്നത്. 2020 ജൂലൈയില്‍ ഇത് 400 റിയാലാകും. കുറഞ്ഞ വേതനക്കാരെയും കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങളെയുമാണ് ആശ്രിത ലെവി ഏറ്റവുമധികം ബാധിക്കുക. 2020ല്‍ കുടുംബത്തിലെ ഓരോ അംഗത്തിനും പ്രതിമാസം 400 റിയാല്‍ വച്ച് വര്‍ഷം 4,800 റിയാല്‍ അടയ്‌ക്കേണ്ടിവരും. ഇത്രയും ഭീമമായ തുക മുന്‍കൂര്‍ അടയ്ക്കാന്‍ കഴിയില്ലെന്നതിനാലാണ് പലരും കുടുംബത്തെ തിരിച്ചയയ്ക്കുന്നത്.

സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതും വേതനം കൃത്യമായി ലഭിക്കാത്തതും വര്‍ഷങ്ങളായി ശമ്പളം വര്‍ധിപ്പിക്കാത്തതും ഓവര്‍ടൈം അടക്കമുള്ള ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതും സൗദി ജോലിയുടെ ആകര്‍ഷകത്വം കുറയ്ക്കുകയാണ്.