സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് രാജ്യത്ത് സെൽഫിക്ക് വിലക്ക്

0

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ ദേശീയ സ്മാരകങ്ങൾക്ക് മുമ്പിൽ നിന്നുള്ള സെൽഫികൾ കേന്ദ്ര ടൂറിസം മന്ത്രാലയം നിരോധിച്ചു. നാളെ മുതല്‍ 18 വരെയാണ് നിരോധനം .

ദേശീയ ടൂറിസം മിനിസ്ട്രിയാണ് സെല്‍ഫി നിര്‍ദേശിച്ചുകൊണ്ടുള്ള ഉത്തരവ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്. സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായാണ് സെല്‍ഫിക്ക് വിലക്ക്. ലോക വ്യാപകമായി തീവ്രവാദ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിലാണ് ദേശീയ സ്മാരകങ്ങൾക്ക് മുന്നിൽ നിന്നുള്ള സെൽഫികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ദേശീയ സുരക്ഷ മുൻ നിർത്തിയാണ് നടപടി.

രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സെല്‍ഫി അപകടങ്ങള്‍ പെരുകുന്ന പശ്ചാത്തലത്തില്‍ അപകട സാധ്യതയുള്ള മേഖലകള്‍ അടയാളപ്പെടുത്തുന്നതിന് സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. സെല്‍ഫി അപകട മേഖല എന്ന് കൃത്യമായി രേഖപ്പെടുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.ദേശീയ സ്മാരകങ്ങൾ സന്ദർശിക്കാനെത്തുന്ന വിനോദ സഞ്ചാരികൾക്ക് നിയന്ത്രണമേർപ്പെടുത്താനും ടൂറിസം മന്ത്രാലയം പുരാവസ്തു വകുപ്പിനുൾപ്പടെ നിർദ്ദേശം നൽകിയിട്ടുണ്ട്