‘സെല്‍ഫിസൈഡ്’ രോഗം; എയിംസില്‍ മൂന്നുപേര്‍ ചികില്‍സയ്ക്ക് എത്തി; എന്താണ് ‘സെല്‍ഫിസൈഡ്’ രോഗം?

0

സെല്‍ഫിസൈഡ് രോഗം മൂലം ഡല്‍ഹി എയിംസില്‍ മൂന്നു പേര്‍ ചികിത്സ തേടിഎത്തി. എന്താണാ പുതിയ രോഗം എന്നാണോ ,മറ്റൊന്നുമല്ല സെല്‍ഫി പ്രേമം മൂക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു രോഗം തന്നെ.എന്നാല്‍ കരുതും പോലെയല്ല സംഗതി സങ്കീര്‍ണ്ണമാണ്.

സെല്‍ഫി ഭ്രമം ഏറുമ്പോള്‍ മുഖസൗന്ദര്യം പോര എന്ന് തോന്നുന്നിടത്തു ആണ് അസുഖം ആരംഭിക്കുന്നത്.പതിനെട്ടുകാരിയായ ഡല്‍ഹിയൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി തന്റെ മൂക്ക് ശസ്ത്രക്രിയ നടത്തണമെന്നാവശ്യപ്പെട്ട് എയിംസിലെ ഇഎന്റി വിഭാഗത്തെ സമീപിച്ചു. ഡോക്ടര്‍ ശസ്ത്രക്രിയ നടത്തുന്നതിനു പകരം പെണ്‍കുട്ടിയെ മനശാസ്ത്രവിഭാഗത്തിലേക്ക് പറഞ്ഞയച്ചതോടെ പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ മൂക്കിന് യാതൊരു പ്രശ്‌നവുമില്ല പകരം മനസിലാണ് പ്രശ്‌നമെന്ന് തിരിച്ചറിഞ്ഞു.ശസ്ത്രക്രിയ നടത്തണമെന്നാവശ്യപ്പെട്ട് വന്നിട്ട് ഡോക്ടര്‍മാര്‍ മനശാസ്ത്ര വിഭാഗത്തിലേക്ക് പറഞ്ഞുവിടുന്ന പലരില്‍ ഒരാള് മാത്രമായിരുന്നു ഈ പെണ്‍കുട്ടി. മാസങ്ങള്‍ക്ക് മുന്‍പ് ശ്രീഗംഗാ റാം ആശുപത്രിയിലും ശരീര ഭാഗത്തിന് ശസ്ത്രക്രിയ വേണമെന്നാവശ്യപ്പെട്ട് രണ്ടുപേര്‍ എത്തിയിരുന്നു.

മൊബൈല്‍ ഫോണില്‍ സെല്‍ഫി പകര്‍ത്തുമ്പോള്‍ ആകര്‍ഷണം പോരെന്ന തോന്നലാണ് മുഖവും മൂക്കും ചുണ്ടുമെല്ലാം ശസ്ത്രക്രിയ ചെയ്തുമാറ്റാന്‍ യുവ തലമുറയെ പ്രേരിപ്പിക്കുന്നത്. ഈ അസുഖത്തിന് വൈദ്യശാസ്ത്രം നല്‍കിയിരിക്കുന്ന പേരാണ് സെല്‍ഫിസൈഡ്. സെല്‍ഫിയില്‍ സുന്ദരികളാകാന്‍ ഭക്ഷണം കഴിക്കാതെ ശരീരഭാരം നിയന്ത്രിക്കുന്നവരും കുറവല്ല. ഇതുമൂലം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്കാണ് പലരും ചെന്നെത്തുന്നത്. സെല്‍ഫിയെക്കുറിച്ചുള്ള അമിത ഉത്കണ്ഠ വിഷാദ രോഗങ്ങള്‍ അടക്കമുള്ള മാനസിക പ്രശ്‌നങ്ങളിലേക്കും നയിക്കുന്നതായി ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു.അമേരിക്കല്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 60 ശതമാനത്തോളം ആളുകള്‍ സെല്‍ഫിസൈഡിന്റെ പിടിയിലാണ് എന്നാണ് റിപ്പോര്‍ട്ട്.