എന്റമ്മോ ഇതെന്തു സാധനം; കൂറ്റന്‍ രാക്ഷസത്തവളയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

0

5.8 കിലോ തൂക്കം വരുന്ന കൂറ്റന്‍ രാക്ഷസത്തവളയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സൗത്ത് ടെക്സാസ് ഹണ്ടിങ് അസോസിയേഷനാണ് കൂറ്റൻ തവളയെ വേട്ടയാടിപ്പിടിച്ച ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ടെക്‌സാസിലെ ഒരു കുളത്തില്‍ നിന്നുമാണ് കൂറ്റന്‍ രാക്ഷസത്തവളയെ പിടിച്ചത്.  മാർക്കസ് റാങ്കൽ എന്നയാള്‍ ആണ് ഇതിനെ പിടികൂടിയത്.

തവളപിടുത്തത്തിനു പേരു കേട്ട പ്രദേശമാണ് ഇത്. ഇതിനു മുൻപും വലിയ തവളകളെ ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. എന്നാൽ ഇത്ര വലിപ്പമുള്ള തവളയെ കിട്ടിയത് ആദ്യമായാണ്. ബുൾ ഫ്രോഗ് ഇനത്തിൽ പെട്ടതാണ് ഈ തവള. വടക്കൻ അമേരിക്കയിലും ബുൾ ഫ്രോഗുകൾ കാണപ്പെടാറുണ്ട്. ഏഴു കിലോയിലധികം ഭാരമുള്ള ഗോലിയാത്ത് തവളകളാണ് ലോകത്തിലെ ഏറ്റവും വലിയ തവളകള്‍ എന്നറിയപ്പെടുന്നത്.  ചിത്രം സമൂഹമാധ്യമങ്ങില്‍ വന്‍പ്രചാരമാണ് നേടിയത്.

LEAVE A REPLY