680 കോടി വിലമതിക്കുന്ന ട്രംപിന്റെ സ്വകാര്യ വിമാനം; പൈപ്പ് മുതല്‍ സീറ്റ് ബെല്‍റ്റ് വരെ സ്വര്‍ണം

0

യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ അത്യാഡംബര സ്വകാര്യവിമാനം അക്ഷര്‍ഥത്തില്‍  ഒരു സ്വര്‍ണചിറകുള്ള പക്ഷി തന്നെയാണ് .വിജയം വരിച്ച ബിസിനസുകാരനും ശതകോടീശ്വരനുമാണ് നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്.അപ്പോള്‍ പണത്തിനു ഒരു കുറവും ഇല്ലല്ലോ .

കോടികളുടെ ആസ്തിയുള്ള ട്രംപിന് സ്വകാര്യ വിമാനമുണ്ടെന്നത് ഒരു വാര്‍ത്ത പോലുമല്ല. എന്നാല്‍ ട്രംപിന്റെ സ്വകാര്യ വിമാനത്തിലെ ആഡംബര സൗകര്യങ്ങളാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. കൈകഴുകുന്ന പൈപ് മുതൽ സീറ്റ് ബെൽറ്റ് വരെ സ്വർണ്ണംകൊണ്ട് നിർമ്മിച്ചിട്ടുള്ള ട്രംപിന്റെ വിമാനമാണ് ഇപ്പോൾ താരം .ബോയിങ് 757-200 ആണ് ഡ്രംപിന്റെ സ്വന്തം വിമാനം. ടി ബേർഡ് എന്നാണ് ഈ വിമാനത്തെ ട്രംപ് ഇഷ്ടത്തോടെ വിളിക്കുന്നത്. ഇതിന്റെ സീറ്റ് ബെൽറ്റടക്കം 24 ക്യാരറ്റ് സ്വർണ്ണത്തിൽ നിർമ്മിച്ചതാണ്.പത്ത് കോടി അമേരിക്കന്‍ ഡോളര്‍ (680) കോടി രൂപ ചെലവ് വരുന്ന ബോയിംഗ് 757200 വിമാനമാണ് ട്രംപിന് സ്വന്തമായുള്ളത്. യു.എസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ ഫോഴ്‌സ് വണ്ണിന്റെ പേര് അനുസമരിപ്പിക്കുന്ന വിധം ട്രംപ് ഫോഴ്‌സ് വണ്‍ എന്നാണ് സ്വകാര്യ വിമാനത്തെ ചിലര്‍ വിളിക്കുന്നത്.

മാര്‍ക്കറ്റ് വിലയേക്കാള്‍ ഉയര്‍ന്ന തുകയ്ക്കാണ് ട്രംപ് തന്റെ സ്വകാര്യ വിമാനം സ്വന്തമാക്കിയത്. 2011ല്‍ വാങ്ങിയ വിമാനം തനിക്ക് ഇഷ്ടപ്പെട്ട രീതിയില്‍ അദ്ദേഹം മാറ്റിയെടുക്കുകയായിരുന്നു. റോള്‍സ് റോയ്‌സ് എഞ്ചിനാണ് ട്രംപിന്റെ വിമാനത്തിന് കരുത്ത് പകരുന്നത്. പ്രധാന സ്വീകരണ മുറിയിൽ പ്രത്യേകം സജ്ജീകരിച്ച സോഫകളും സൗണ്ട് സിസ്റ്റവും 57 ഇഞ്ച് ടെലിവിഷനും. ഡൊണാൾഡ് ട്രംപിന്റെ സ്വന്തം മുറിയിൽ ചുമർ അലങ്കരിച്ചിരിക്കുന്നത് സ്വർണ്ണപട്ടുകൊണ്ട്. സ്‌പെഷ്യൽ ഗസ്റ്റുകൾക്കായി പ്രത്യേക വിഐപി ഏരിയ, ഇങ്ങനെ പോകുന്ന വിമാനത്തിനുള്ളിലെ വിശേഷങ്ങൾ.

ആയിരം സിനിമകള്‍ സംഭരിക്കാന്‍ കഴിയുന്ന ഡി.വി.ഡി സിസ്റ്റവും എപ്പോള്‍ വേണമെങ്കിലും പ്ലേ ചെയ്യാന്‍ സജ്ജമായി 2500 സിഡികളും ഉണ്ട്.ടച്ച് സ്‌ക്രീനില്‍ ട്രംപിന് ഇഷ്ടപ്പെട്ട സിനിമകള്‍ ലഭ്യമാക്കുന്നതിന് ടി ബട്ടണും ലഭ്യമാക്കിയിട്ടുണ്ട്. വിമാനത്തിനുള്ളിലെ ട്രംപിന്റെ സ്വകാര്യ മുറിയില്‍ നിറയെ സ്വണപ്പട്ട് കൊണ്ടാണ് അലങ്കാരം തീര്‍ത്തിരിക്കുന്നത്. കുളിമുറിയിലെ പൈപ്പുകളും ഷവറുകളും പോലും സ്വര്‍ണത്തില്‍ നിര്‍മ്മിതമാണ്.43 പേര്‍ക്ക് സഞ്ചരിക്കാവുന്നതാണ് ട്രംപിന്റെ വിമാനം.