അന്റാര്‍ട്ടിക്കയില്‍  അന്യഗ്രഹപേടകം ഇടിച്ചിറക്കിയതായി  റിപ്പോര്‍ട്ട്

0

അന്റാര്‍ട്ടിക്കയില്‍  അന്യഗ്രഹപേടകം ഇടിച്ചിറക്കിയതായി  റിപ്പോര്‍ട്ട്. അന്യഗ്രഹ പേടകങ്ങള്‍ അഥവ യുഎഫ്ഒകളെ നിരീക്ഷിക്കാന്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച നിരീക്ഷകരാണ് ഇക്കാര്യം പുറത്ത് വിട്ടത്. യുഎഫ്ഒ ഹണ്ടേര്‍സ് ഗൂഗിള്‍ എര്‍ത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വച്ചാണ് അന്റാര്‍ട്ടിക്കയിലെ അന്യഗ്രഹ പേടക സാന്നിധ്യത്തെ കുറിച്ചു റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

ഗൂഗിള്‍ എര്‍ത്തിന്റെ ഈ ദൃശ്യങ്ങള്‍ സെക്യൂര്‍ടീം 10 എന്ന യുഎഫ്ഒ ഹണ്ടര്‍ ടീം യൂട്യൂബ് വഴി ഷെയര്‍ ചെയ്തിട്ടുണ്ട്. ഇതിനകം തന്നെ ഒരു ലക്ഷത്തോളം പേര്‍ ഈ വീഡിയോ കണ്ട് കഴിഞ്ഞു. ഒരു വിമാനം ക്രാഷ്‌ലാന്റ് ചെയ്ത രീതിയില്‍ അന്റാര്‍ട്ടിക്കയിലെ സൗത്ത് ജോര്‍ജ്ജിയ ദ്വീപിലാണ് ഈ ദൃശ്യങ്ങള്‍ എന്നാണ് അവകാശവാദം. മൗണ്ട് പാഗേറ്റിന് സമീപമാണ് ഇത്. ഏതാണ്ട് രണ്ട് മൈല്‍ ദൂരത്തില്‍ ക്രാഷ് ലാന്റിംഗിന്റെ എന്ന് തോന്നിക്കുന്ന പാടുകള്‍ ഉണ്ടെന്നാണ് ഇവര്‍ പറയുന്നത്.