കാലിഫോര്‍ണിയയിലെ ഒറോവില്ലി അണക്കെട്ട് ഏത് നിമിഷവും തകര്‍ന്നേക്കാമെന്ന് റിപ്പോര്‍ട്ട്.

0

യു.എസിലെ ഏറ്റവും ഉയരംകൂടിയ അണക്കെട്ടായ വടക്കന്‍ ഇതേത്തുടര്‍ന്ന് അണക്കെട്ടിന് സമീപത്തെ യൂബാസിറ്റിയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. ഏകദേശം 200,000 ത്തോളം പേരാണ് ഡാമിന്റെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നത്. ഇവരില്‍ 13 ശതമാനം പേര്‍ ഇന്ത്യന്‍ വംശജരായ പഞ്ചാബി/സിഖുകാരാണ്.ജലം നിറഞ്ഞു കവിഞ്ഞതിനെത്തുടര്‍ന്ന് ഡാമിന്റെ എമര്‍ജന്‍സി സ്പില്‍വേ തകര്‍ന്നിരുന്നു. ഇതോടെയാണ് ഡാം തകരുമെന്ന ആശങ്ക ശക്തമായത്.അണക്കെട്ട് നിറഞ്ഞതിനെത്തുടര്‍ന്ന് അധികൃതര്‍ വെള്ളം തുറന്നുവിട്ടപ്പോഴാണ് സ്പില്‍വേ തകര്‍ന്നത് ശ്രദ്ധയില്‍പ്പെടുന്നത്. നേരത്തെ 7 അടി മാത്രം വെള്ളമുണ്ടായിരുന്ന ഡാമില്‍, പ്രദേശത്ത് കഴിഞ്ഞദിവസം ഉണ്ടായ മഴയും മഞ്ഞുവീഴ്ചയുമാണ്‌ പെട്ടെന്ന് ജലനിരപ്പ് ഉയരുന്നതിന് ഇടയാക്കിയത്