ചില രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് പറക്കുന്നവർക്ക് ലാപ്ടോപ് ഉൾപ്പടെയുള്ള ഇലക്ട്രിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനു വിലക്ക്

0

ചില രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് പറക്കുന്നവർക്ക് ലാപ്ടോപ് ഉൾപ്പടെയുള്ള ഇലക്ട്രിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ട്. മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയതിനു തൊട്ടുപിന്നാലെയാണിത്. ഇന്നുമുതലായിരിക്കും അമേരിക്ക ഈ പുതിയ നിയമം നടപ്പിലാക്കുക.

ലാപ്‌ടോപ്, ടാബ്‌ലറ്റ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ അമേരിക്കയിലേക്ക് സര്‍വീസ് നടത്തുന്ന വിമാനങ്ങളിൽ ഉപയോഗിക്കരുതെന്നുള്ള പ്രഖ്യാപനം വാഷിങ്ടൺ പോസ്റ്റാണ് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ ഇതേക്കുറിച്ച് യുഎസ് ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല.ജോര്‍ദാനിയന്‍ എയര്‍ലൈന്‍സ് വിലക്ക് സംബന്ധിച്ചുള്ള വിവരങ്ങൾ തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കയുടെ കർശന നിർദേശത്തെ തുടർന്ന് യുഎസിലേക്ക് സർവീസ് നടത്തുന്നതായിട്ടുള്ള വിമാനങ്ങളിൽ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട് എന്നായിരുന്നു ട്വീറ്റ്. ട്വീറ്റ് പിന്നീട് കമ്പനി നീക്കം ചെയ്തു.അതേസമയം മൊബൈൽ ഫോണിനും മെഡിക്കൽ ഉപകരണങ്ങൾക്കും വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.