ലോകത്തെ ആദ്യ വൈദ്യുതി പാത

0

ലോകത്തെ ആദ്യ  വൈദ്യുതി പാത  സ്വീഡനില്‍ തയ്യാറാകുന്നു .പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടാണ് സ്വീഡനില്‍ ഇലക്ട്രോണിക് പാത പരീക്ഷിച്ചത്.മലിനീകരണം കുറക്കുക എന്ന ലക്ഷ്യവും ഇലക്ട്രോണിക് പാത നിര്‍മാണത്തിന് പിന്നിലുണ്ട്. ഇലക്ട്രിക് കമ്പികളില്‍ ബന്ധിച്ചുള്ള വാഹനങ്ങളായിരിക്കും റോഡിലൂടെ സഞ്ചരിക്കുക.

ആദ്യ ഘട്ടത്തില്‍ ട്രക്കുകളാണ് പരീക്ഷിക്കുന്നത്. ഇ 16 മോട്ടോര്‍വേയിലൂടെ 2 കിലോമീറ്ററാണ് ഇപ്പോള്‍ വൈദ്യുതീകരിച്ചിരിക്കുന്നത്. ഇലക്ട്രിക് ലൈനില്‍ ബന്ധിപ്പിച്ചാണ് സ്‌കാനിയ ട്രക്കുകള്‍ ഓടുന്നത്. ഈ ലൈനില്‍ നിന്നും മാറാനും ട്രക്കുകള്‍ക്ക് കഴിയും. ലൈനില്‍ നിന്ന് ബന്ധം വിച്ഛേദിക്കപ്പെട്ടാല്‍ ബാറ്ററി കൊണ്ട് ട്രക്കിന് നീങ്ങാന്‍ കഴിയും.
സീമെന്‍സാണ് ഇലക്ട്രിക് പാത രൂപകല്‍പ്പന ചെയ്തത്. ഇലക്ട്രിക് പാത നിര്‍മാണത്തിലൂടെ 2013 ഓടുകൂടി സ്വീഡന്റെ ഫോസില്‍ ഫ്രീ വാഹനങ്ങള്‍ എന്ന ലക്ഷ്യത്തിലെത്താന്‍ കഴിയുമെന്നാണ് നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നത്.