ലോകത്തെ ഏറ്റവും വലിയ സോളാര്‍ പദ്ധതി ദുബായില്‍

0

ലോകത്തെ ഏറ്റവും വലിയ സോളാര്‍ പദ്ധതിക്ക് ദുബായില്‍ നടപ്പിലാകുന്നു . 1000 മെഗാവാട്ട് ഉല്‍പാദന ശേഷിയുള്ള വമ്പന്‍ പദ്ധതിയാണ് ദുബായ് നഗരത്തില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് . 1000 മെഗാവാട്ട് വൈദ്യുതി 2030ഓടെ നിര്‍മ്മിക്കാന്‍ കഴിയും എന്നാണ് കരുതുന്നത് . ’ദുബായ് ക്ലീന്‍ എനര്‍ജി’ പദ്ധതിയുടെ ഭാഗമായി തുടങ്ങിവച്ച വികസനം രാജ്യത്തേക്ക് ആവശ്യമുള്ള 75 ശതമാനം വൈദ്യുതിയും സോളാര്‍ വഴി ഉല്‍പ്പാദിപ്പിക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്.

വട്ടത്തില്‍ സജീകരിച്ചിരിക്കുന്ന സോളാര്‍ കണ്ണാടികളിലേക്ക്(ഹെലിയോസ്റ്റാറ്റ്)   സൂര്യപ്രകാശം വീഴുകയും അതുവഴി ടര്‍ബൈന്‍ കറങ്ങിയും വൈദ്യുതി ഉല്‍പ്പാദനം നടക്കുകയും ചെയ്യുന്നു. ‘കോണ്‍സന്‍ട്രേറ്റഡ് സോളാര്‍ പവര്‍’(സിഎസ്പി) എന്നാണ് ഈ പദ്ധതി അറിയപ്പെടുന്നത്.നിലവില്‍ ലോകത്തെ ഏറ്റവും വലിയ (സിപിഎസ്) പവര്‍ പ്ലാന്റ് സ്ഥിതി ചെയ്യുന്നത് മൊറൊക്കോവിലാണ്. എന്നാല്‍ അവിടെ ഉല്‍പ്പാദിപ്പിക്കുന്നതാകട്ടെ 150 മെഗാവാട്ട് മാത്രം. ദുബായില്‍ ഒരുങ്ങുന്ന സോളാര്‍ പദ്ധതി പൂര്‍ത്തീയാകുമ്പോള്‍ 1000 മെഗാവാട്ട് എന്ന വലിയ സംഖ്യയിലേക്കാണ് വൈദ്യൂതി ഉല്‍പാദനം കടക്കുക.
മാലിന്യം ഇല്ലാതേയും സ്വയംപര്യാപ്തവുമായ ഊര്‍ജ മേഖല സ്ഥാപിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്.ആഗോള താപനവുമായി ബന്ധപ്പെട്ട് പാരിസ് കരാറില്‍ ഒപ്പുവച്ച ദുബായ് , 2ഡിഗ്രിയിലേക്ക് ചൂട് കുറക്കുമെന്ന സമ്മേളനത്തിലെ വാഗ്ദാനം കൂടിയാണ് ഇപ്പോള്‍ നിറവേറ്റാനൊരുങ്ങുന്നത്.2020ഓടെ 7 ശതമാനവും 2030 ഓടെ 25 ശതമാനവും 2050 ഓടെ 75 ശതമാനം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുമാണ് ദുബായ് ക്ലീന്‍ എനര്‍ജി ലക്ഷ്യമിടുന്നത്.