ഈ രാജ്യങ്ങളില്‍ യുടൂബിനു പ്രവേശനമില്ല; കാരണം അറിയാമോ ?

0

ഇന്നത്തെ കാലത്ത് യുടൂബിന്റെ ആരാധകരാണ് മിക്കവരും. കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ യുടൂബിനെ ആരാധിക്കുന്നവര്‍ ആണ്.  ഈ സംവിധാനത്തിലൂടെ  ലോകത്തെവിടെ നിന്നും ഉപഭോക്താക്കള്‍ക്ക് വീഡിയോ ആസ്വദിക്കാനും ഷെയര്‍ ചെയ്യാനും കഴിയും. എന്നാല്‍ ചില കാരണങ്ങളാല്‍ അശീലചുവയുള്ള വീഡിയോകള്‍ ഉള്‍പെടെ ചില വീഡിയോകള്‍ യുടൂബില്‍ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ യൂടൂബിനെ തന്നെ നിരോധിച്ച രാജ്യങ്ങള്‍ ഉണ്ടെന്നു അറിയാമോ?

2007 മുതല്‍ ബ്രസീലില്‍ യുട്യൂബ് നിരോധിച്ചതാണ്. ഡാനിയേല കിക്കാരല്ലി എന്ന മോഡല്‍ കാരണമായിരുന്നു നിരോധനം.സ്വന്തം ബോയ്‌ഫ്രണ്ടിന്‍റെ കൂടെയുള്ള തന്‍റെ ഒരു അശ്ലീലച്ചുവയുള്ള വീഡിയോ അപ്പ് ലോഡ് ചെയ്തതിനാലായിരുന്നു നിരോധനം.

ജര്‍മ്മനി -ഒരു മ്യൂസിക് ബാന്‍ഡിനെ കുറിച്ചുള്ള തര്‍ക്കമായിരുന്നു അവസാനം ജര്‍മ്മനിയില്‍ യുട്യൂബ് നിരോധിക്കാന്‍ കാരണമായത്‌.

ലിബിയ- ഗദ്ദാഫിയുടെ കുടുംബത്തെ പറ്റിയും  സര്‍ക്കാരിന് എതിരെയുമുള്ള  വീഡിയോകള്‍ ഉള്ളതിനാലായിരുന്നു യൂട്യുബ് നിരോധിച്ചത്.ഗദ്ദാഫി പിടിയിലായത്തിനു ശേഷം യൂട്യുബ് വീണ്ടും പുനസ്ഥാപിച്ചു.

ലിബിയ- ഗദ്ദാഫിയുടെ കുടുംബത്തെ പറ്റിയും ഗവണ്മെന്ടിന് എതിരെയും ഉള്ള വീഡിയോകള്‍ ഉള്ളതിനാലായിരുന്നു യൂട്യുബ് നിരോധിച്ചത്.ഗദ്ദാഫി പിടിയിലായത്തിനു ശേഷം യൂട്യുബ് വീണ്ടും പുനസ്ഥാപിച്ചു.

ചൈന-വീഡിയോകള്‍ക്ക് ഉള്ള കര്‍ശന നിയമങ്ങള്‍ കാരണമായിരുന്നു നിരോധനം. 2009ല്‍ ആണ് നിരോധനം തുടങ്ങിയത്.എല്ലാ വീഡിയോകളും സൂക്ഷ്‌മപരിശോധന നടത്തിയായിരുന്നു അപ്പ് ലോഡ്  ചെയ്തിരുന്നത്.അശ്ലീലച്ചുവയുള്ള വീഡിയോകളും ആരോഗ്യപരമായുള്ള വീഡിയോകളും ആണ് പരിശോധന നടത്തിയത്.

നോര്‍ത്ത് കൊറിയ – മേലുദ്യോഗസ്തന്മാര്‍ക് മാത്രമേ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അനുവാദം ഉണ്ടായിരുന്നുള്ളൂ.സാധാരണ ജനതക്ക് ഇന്ട്രാനെറ്റ് സൗകര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ.ഏകദേശം 1000 സൈറ്റുകള്‍ അവര്‍ക്ക് ഉപയോഗിക്കാമായിരുന്നു.

ഇറാന്‍ – പ്രേസിടെന്‍ഷ്യല്‍ തിരഞ്ഞെടുപ്പിനെ തുടര്‍ന്നായിരുന്നു നിരോധനം. 2012ല്‍ യൂട്യുബിന് പകരമായി മെഹ്ര്‍ എന്ന സംവിധാനം ജനങ്ങള്‍ക്കായി ഗവണ്മെണ്ട് തുറന്നു കൊടുത്തു.ഇറാനിയന്‍ സംസ്കാരത്തെ വളര്‍ത്താനായിരുന്നു ഇത്.

പാകിസ്താന്‍ മുസ്ലിംസിന് എതിരെയുള്ള “ഇന്നസ്സെന്‍സ് ഓഫ് മുസ്ലിംസ്”എന്ന വീഡിയോ അപ്പ് ലോഡ് ചെയ്തതിനാലായിരുന്നു  നിരോധനം.