ടെലിവിഷന്‍ ചാനലുകളുമായി യൂട്യൂബ് എത്തുന്നു

0

 

പ്രമുഖ വീഡിയോ ഷെയറിങ്ങ് വെബ്‌സൈറ്റായ യൂട്യൂബ് പ്രേക്ഷകര്‍ക്കായി  ടെലിവിഷന്‍ ചാനലുകള്‍ ലഭ്യമാക്കുന്നു. ഈ സേവനം അടുത്ത വര്‍ഷം മുതല്‍ ആരംഭിക്കും എന്നാണ്  റിപ്പോര്‍ട്ട് .

'അണ്‍പ്ലഗ്ഡ് 'എന്നാണ് ഈ പുതിയ സേവനത്തിനു പേരിട്ടിരിക്കുന്നത് . എന്നാല്‍, ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബ് അണ്‍പ്ലഗ്ഡിനെ കുറിച്ച് പ്രതികരിക്കുകയോ അഭിപ്രായം പറയുകയോ ചെയ്തിട്ടില്ല.കഴിഞ്ഞ വര്‍ഷമാണ് പ്രതിമാസം പത്ത് ഡോളര്‍ സബ്‌സ്‌ക്രിപ്ഷന്‍ ഫീസുമായി യൂട്യൂബ് റെഡ് യുഎസില്‍ അവതരിപ്പിച്ചത്. പരസ്യമില്ലാതെ യൂട്യൂബില്‍ വീഡിയോ കാണുന്നതിനാണ് ഗൂഗിള്‍ സബ്‌സ്‌ക്രിപ്ഷന്‍ ഫീസ് ഏര്‍പ്പെടുത്തിയിരുന്നു. ടെലിവിഷന്‍ സീരിസ്, സിനിമകള്‍, സംഗീതം തുടങ്ങിയവ പരസ്യമില്ലാതെ കാണാന്‍ യൂട്യൂബ് റെഡിലൂടെ സാധിക്കും