അനധികൃതമായി മലേഷ്യയിൽ താമസിച്ച 296 ഉത്തരകൊറിയക്കാർ കീഴടങ്ങി

0

അനധികൃതമായി മലേഷ്യയിൽ താമസിച്ച് വന്ന 300 ഉത്തരകൊറിയക്കാർ കീഴടങ്ങി. കിം ജോഗ് നാമിന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ പുതിയ വിസാ നിയന്ത്രണങ്ങളുടെ ഭാഗമായിട്ടാണ് ഇവർ കീഴടങ്ങിയത്. ഉത്തര കൊറിയക്കാർക്കുണ്ടായിരുന്ന ഫ്രീ വിസ നാമിന്റെ മരണത്തെ തുടർന്ന് മലേഷ്യ നിറുത്തി വച്ചിരുന്നു. ഉത്തരകൊറിയൻ പൗരന്മാർ സ്വന്തം നാട്ടിലേക്ക് മടങ്ങണം എന്നായിരുന്നു നിർദേശം.

പിടിയിലായ 296 പേരിൽ 113 പേർക്ക് വർക്ക് പെർമിറ്റും, 183 പേർ സോഷ്യൽ വിസിറ്റ് പാസും ഉള്ളവരായിരുന്നുവെന്ന് മലേഷ്യൻ എമിഗ്രേഷൻ വിഭാഗം അറിയിച്ചു. ഇവരെയെല്ലാം ഘട്ടങ്ങളായി തിരിച്ചയക്കാനാണ് തീരുമാനം.

ഇനിയും വർക്ക് പെർമിറ്റ് സമർപ്പിച്ചില്ലാത്ത നാല് ഉത്തര കൊറിയക്കാർ കൂടി മലേഷ്യയിലുണ്ട്. ഇവരുടെ കന്പനി അതോറിറ്റി എത്രയും വേഗം ഇവരെ കൈമാറാമെന്ന് സമ്മതിച്ചിട്ടുണ്ട്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.