ആ നക്ഷത്ര ദീപം എരിഞ്ഞടങ്ങി

0

മലയാളത്തിന് മറക്കാനാവാത്ത പാട്ടുകൾ പകർന്നു നൽകിയ ബിച്ചു തിരുമല ദീപ്തമായ ഓർമ്മകൾ ബാക്കിയാക്കി അരങ്ങൊഴിഞ്ഞു. പഴന്തമിഴ് പാട്ടിഴഞ്ഞു വന്ന ആ വിരലുകൾ ചലനമറ്റു പോകുമ്പോൾ മലയാള സിനിമാ ഗാന ലോകത്തിനുണ്ടാകുന്നത് നികത്താനാകാത്ത നഷ്ടം തന്നെയാണ്.

നാനൂറിലധികം സിനിമകൾക്കായി അയ്യായിരത്തോളം ഗാനങ്ങൾ സംഭാവന നൽകിയ ബിച്ചു പാട്ടെഴുത്തിൻ്റെ ഒരു പുതിയ ലോകവും സരണിയുവുമാണ് മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ളത്.

ഉണ്ണികളോട് കഥ പറയാൻ ആയിരം കണ്ണുമായ് ഇനി നമുക്ക് കാത്തിരിക്കേണ്ടതില്ല. കാവ്യഭംഗി ചോർന്നു പോകാതെ സന്ദർഭത്തിനനുസരിച്ച് ഗാനരചന നടത്താനുള്ള ബിച്ചുവിൻ്റെ സർഗ്ഗ ശേഷി എക്കാലത്തും സ്മരിക്കപ്പെടുക തന്നെ ചെയ്യും.

ബി. ശിവശങ്കരൻ നായർ എന്ന ബിച്ചുതിരുമല യാത്രയാകുമ്പോൾ അവസാനിക്കുന്നത് മലയാള സിനിമാ ഗാന ചരിത്രത്തിലെ മറ്റൊരദ്ധ്യായമാണ്. ആദരാഞ്ജലികൾ…