ഇന്ത്യയ്ക്ക് മിഗ് വിമാനം നഷ്ടപ്പെട്ടു: പൈലറ്റിനെ കാണാനില്ല; സ്ഥിരീകരിച്ച് ഇന്ത്യ

0

വ്യോമസേനാ വിമാനം കാണാനില്ലെന്ന റിപ്പോര്‍ട്ട് സ്ഥിരീകരിച്ച് ഇന്ത്യ. മിഗ് 21 യുദ്ധവിമാനം നഷ്ടമായെന്നാണ് സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഒരു പൈലറ്റിനെ കാണാതായെന്നും സര്‍ക്കാര്‍ അറിയിച്ചു.മിഗ് 21 ബൈസണ്‍ ജെറ്റില്‍ സഞ്ചരിച്ച പൈലറ്റിനെയാണ് കാണാതായതെന്ന് വിദേശ കാര്യ വക്താവ് വാർത്താ സമ്മേളനത്തിൽഅറിയിച്ചു.
ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദ് തങ്ങളുടെ കസ്റ്റഡിയിലാണെന്ന് നേരത്തെ പാകിസ്താൻ അവകാശപ്പെട്ടിരുന്നു. കസ്റ്റഡിയിലുള്ള പൈലറ്റിന്റെ വീഡിയോയടക്കം അവർ പുറത്തു വിട്ടിരുന്നു. എന്നാൽ കാണാതായ പൈലറ്റിന്റെ വിശദ വിവരങ്ങൾ ഇന്ത്യ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പാക് സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചെന്നും ഇന്ത്യ അറിയിച്ചു. പ്രത്യാക്രമണത്തില്‍ ഒരു പാക് യുദ്ധവിമാനം തകര്‍ത്തിട്ടുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി.