ഐസ്‌ക്രീംമിലും ഇനി ആയുർവേദം…

1

ഓർഗാനിക് ഭക്ഷണ പദാർത്ഥങ്ങൾക്ക് കട കമ്പോളങ്ങളിൽ ആവശ്യക്കാർ ഏറെയുള്ള കാലമാണിത്. ഇപ്പോഴിതാ വിപണി കീഴടക്കാൻ ആയുർവേദ ഐസ്‌ക്രീംമുകളും എത്തിക്കഴിഞ്ഞു. ഏതൊരസുഖം വന്നാലും ഡോക്ടർമാർ ഒഴിവാക്കാൻ പറയുന്ന സാധനങ്ങളിൽ ഒന്നാണ് ഐസ്‌ക്രീം. എന്നാൽ ഇനി അതുണ്ടാവില്ല കാരണം ഇനി വിപണിയിലെ രാജാക്കന്മാർ ആയുർവേദ ഐസ്‌ക്രീംമുകളാവും.
ന്യൂയോര്‍ക്കിലെ ഒരു ഇന്ത്യന്‍ റെസ്‌റ്റോറന്റാണ് ഈ ‘ആയുര്‍വേദ’ ഐസ്‌ക്രീമുകളുടെ നിര്‍മ്മാതാക്കള്‍. മഞ്ഞളും എള്ളും മത്തന്റെ വിത്തും മുരിങ്ങയും എന്തിന് ചെമ്പരത്തിയും റോസ്പൂവും വരെ ‘പോണ്ടിച്ചേരി ഇന്‍ എന്‍.വൈ.സി’ എന്ന റെസ്‌റ്റോറന്റിലെ സ്‌പെഷ്യല്‍ ഐസ്‌ക്രീമിന്റെ ചേരുവകളാണ്.

ഇഷ്ടാനുസരണം ഓരോരുത്തര്‍ക്കും വ്യത്യസ്തമായ ഫ്‌ളേവറുകള്‍ തെരഞ്ഞെടുത്ത് മിക്‌സ് ചെയ്യാം. അല്ലെങ്കില്‍ ഒരു ഫ്‌ളേവര്‍ മാത്രമായും കഴിക്കാം. ഐസ്‌ക്രീം സ്‌കൂപ്പ് വിളമ്പുന്ന കോണും തനി നാടന്‍ പദാര്‍ത്ഥങ്ങളുപയോഗിച്ച് തന്നെയാണ് ഉണ്ടാക്കുന്നത്. രുചിയുടെ കാര്യത്തിലും ഈ ഐസ് ക്രീം താരം തന്നെയാണ്. കഴിച്ചവരെല്ലാം അത്യുഗ്രൻ എന്നാണ് അഭിപ്രായ പെട്ടിരിക്കുന്നത്. രുചികൂട്ടാൻ ചില ആയുർവേദ ചേരുവകളും ഇതിൽ മിക്സ് ചെയ്യുന്നുണ്ട്. ഓൺലൈനിലും അതിനു ആവശ്യക്കാർ ഏറെയാണ്.