കേരളത്തിൽ ചൂട് കൂടുന്നു ; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

0

കേരളത്തിൽ ചൂട് കൂടിവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ചില ഇടങ്ങളിൽ 37 ഡിഗ്രി വരെ താപനില ഉയരുന്നു. കോട്ടയം, ആലപ്പുഴ തുടങ്ങിയ ഇടങ്ങളിൽ സാധാരണ ഈ സമയത്ത് പ്രതീക്ഷിക്കുന്നതിലും കൂടിയ താപനില രേഖപ്പെടുത്തുന്നുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം.

ചൂട് കൂടുന്ന ഇടങ്ങളിൽ തൊഴിൽസമയം പുനക്രമീകരിക്കാൻ തൊഴിൽ വകുപ്പ് നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലാ ലേബർ ഓഫീസർമാർ ഇത് പരിശോധിച്ച് ഉറപ്പുവരുത്തുന്നുണ്ട്. തൊഴിലുടമകൾ പൂർണമായും ഇതിനോട് സഹകരിക്കണം. ധാരാളം വെള്ളം കുടിക്കണം ,പഴവര്ഗങ്ങൾ ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്തണം .

ഗർഭിണികൾ ,കുട്ടികൾ ,രോഗികൾ എന്നിവർ പൂർണ ശ്രദ്ധ പുലർത്തണം .11 മുതൽ 3 മണി വരെയുള്ള സമയത് ജാഗ്രത പാലിക്കണമെന്നും അതിഥി തൊഴിലാളികളിലേക്കും മുൻകരുതൽ എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു .കവലകൾ, മാർക്കറ്റുകൾ, തുടങ്ങിയ പൊതു ഇടങ്ങളിലൊക്കെ ജനകീയ കൂട്ടായ്മകളുടെ നേതൃത്വത്തിൽ കുടിവെള്ളം ലഭ്യമാക്കുന്ന ഇടപെടലുകൾ നടത്താമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .