കൊവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരിച്ചു

0

റിയാദ്: കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി റിയാദിൽ മരിച്ചു. ആലപ്പുഴ കായംകുളം ഇലിപ്പക്കുളം സ്വദേശി നദീർ (55) ആണ് മരിച്ചത്. ഇദ്ദേഹം കഴിഞ്ഞ രണ്ടാഴ്ചയായി റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

15 വർഷമായി സൗദിയിലുള്ള നദീർ രണ്ടു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്. പിതാവ്: പരേതനായ കുഞ്ഞു മൊയ്‌തീൻ കുഞ്ഞു. മാതാവ്: ഫാത്തിമ കുഞ്ഞു. ഭാര്യ: ജുമൈലത്ത്. മക്കൾ: ആമീൻ, ഹാസിം.