കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

0

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. കണ്ണൂര്‍ പന്നിയങ്കണ്ടി പുതിയപുരയില്‍ ബഷീര്‍ അഹമ്മദ് (48) ആണ് മരിച്ചത്. കഴിഞ്ഞ 10 ദിവസമായി ജിദ്ദയിലെ കിങ് അബ്‍ദുല്‍ അസീസ് യൂനിവേഴ്‍സിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

20 വര്‍ഷമായി ടാക്സി കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. പിതാവ് – പരേതനായ എന്‍.പി അഹമ്മദ്. മാതാവ് – പി.പി മറിയം. ഭാര്യ – കെ.എന്‍ നുബ്ഷ. മക്കള്‍ – ഷിറാസ് അഹമ്മദ്, ഷെസ്‍നി മറിയം.