കൊവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു

0

റിയാദ്​: കൊവിഡ് ബാധിച്ച് മലയാളി ജിദ്ദയിൽ മരിച്ചു. കൊല്ലം വടക്കേവിള കോളജ് നഗർ സ്വദേശി ആഷ്ന ഡേലിൽ സലീം റാവുത്തർ (66) ആണ് സുലൈമാനിയ ഈസ്റ്റ്​ ജിദ്ദ ആശുപത്രിയിൽ മരിച്ചത്​. രോഗബാധയെ തുടർന്ന് അവിടെ ചികിത്സയിലായിരുന്നു.

35 വർഷമായി സൗദിയിൽ പ്രവാസിയായിരുന്നു ഇദ്ദേഹം. കഴിഞ്ഞ 10 വർഷമായി ജിദ്ദ അബുദാവൂദ് കമ്പനിയിൽ ജീവനക്കാരനായിരുന്നു.

ഭാര്യ: അഫീറാ സലീം. മക്കൾ: ഷബ്ന റാണി, ഷഹന റാണി. മരുമക്കൾ: നിസാം (യാംബു), ഷമീർ. ജിദ്ദയിൽ ഖബറടക്കാനുള്ള നടപടിക്രമങ്ങളുമായി മരുമകൻ നിസാം ജിദ്ദയിൽ ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.