നടൻ ബിക്രംജീത് കൻവർപാൽ കോവിഡ് ബാധിച്ച് മരിച്ചു

0

ബോളിവുഡ് സിനിമകളിലൂടെയും ടെലിവിഷൻ സീരിസിലൂടെയും ശ്രദ്ധേയനായ താരം ബിക്രംജീത് കൻവർപാൽ കോവിഡ് ബാധിച്ച് മരിച്ചു. 52 വയസ്സായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് മുംബൈയിലെ സെവൻ ഹിൽസ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. തുടർന്ന് കോവിഡ്​ സ്​ഥിരീകരിക്കുകയായിരുന്നു. സംവിധായകനായ വിക്രം ഭട്ടാണ് മരണവിവരം സ്ഥിരീകരിച്ചത്.

വിക്രം ഭട്ടിന്‍റെ നിരവധി ചിത്രങ്ങളുടെ ഭാഗമായിരുന്നു ബിക്രംജീത്. ആർമിയിൽനിന്ന് വിരമിച്ച അദ്ദേഹം ടെലിവിഷൻ സീരിയലുകളിലൂടെയും സിനിമകളിലൂടെയും ജനപ്രിയനാകുകയായിരുന്നു. വെബ്സീരീസുകളിലും അഭിനയിച്ചിരുന്നു. അനിൽ കപൂറിനൊപ്പമെത്തിയ ’24’ എന്ന വെബ്​സീരിസാണ് ഇതിൽ ശ്രദ്ധേയം.

2003 മുതലാണ്​ അഭിനയ​ രംഗത്തേക്ക് അദ്ദേഹം ചുവടുമാറ്റിയത്. പിന്നീട് പേജ് 3, കോർപ​േററ്റ്​, റോക്കറ്റ്​ സിങ്​: സെയിൽസ്​മാൻ ഒാഫ് ദ് ഇയർ, മർഡർ 2, ജബ്​ തക്​ ഹേ ജാൻ, ചാൻസ് പേ ഡാൻസ്, ടു സ്റ്റേറ്റ്സ്​ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തു.