നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഫലം; പേരാമ്പ്രയില്‍ ടി പി രാമകൃഷ്ണന്‍ വിജയിച്ചു

0

കോഴിക്കോട്: പേരാമ്പ്രയില്‍ എല്‍.ഡി.എഫിന്റെ ടി. പി രാമകൃഷ്ണന്‍ വിജയിച്ചു. 6173 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ലീഗ് സ്ഥാനാര്‍ത്ഥി സി. എച്ച് ഇബ്രാഹിം കുട്ടിയെ ആണ് തോല്‍പ്പിച്ചത്.

2016-2021 മന്ത്രിസഭയിലെ തൊഴില്‍ വകുപ്പ് മന്ത്രിയാണ് ടി. പി രാമകൃഷ്ണന്‍. കഴിഞ്ഞ തവണ 4000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ടി. പി രാമകൃഷ്ണന്‍ പേരാമ്പ്രയില്‍ ജയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഫലം; പേരാമ്പ്രയില്‍ ടി പി രാമകൃഷ്ണന്‍ വിജയിച്ചു.