ന്യൂഡൽഹി : കേരളത്തിലെ പ്രളയകാലത്ത് വീട്ടിലകപ്പെട്ട അമ്മയെയും കുഞ്ഞിനെയും ധീരമായി രക്ഷിച്ച വ്യോമസേന ഗരുഡ് കമാൻഡോ വിങ് കമാൻഡർ പ്രശാന്ത് നായർക്ക് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള വായുസേനാ മെഡൽ ലഭിച്ചു. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയാണ് പ്രശാന്ത് നായർ. നൂറിലേറെപ്പേരെയാണ് പ്രശാന്ത് നായർ മാത്രം അന്ന് എയർലിഫ്റ്റിംഗ് വഴി രക്ഷപ്പെടുത്തിയത്. രണ്ടു ഗർഭിണികളെ രക്ഷിച്ച ചേതക് ഹെലികോപ്റ്റർ സാരഥി കമാൻഡർ വിജയ് വർമയ്ക്കു ധീരതയ്ക്കുള്ള നവ് സേനാ മെഡലും ലഭിച്ചു. കമാൻഡർ അഭിലാഷ് ടോമിയ്ക്കും സേനാമെഡൽ ലഭിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ 21നാണ് ഗോള്‍ഡന്‍ ഗ്ലോബ് പായ്ക്കപ്പലോട്ട മത്സരത്തിലെ ഇന്ത്യന്‍ പ്രതീക്ഷയായ മലയാളി സൈനികന് അഭിലാഷ് ടോമി അപകടത്തില്‍ പെട്ടത്. മൂന്നു ദിവസത്തിനുശേഷം തെരച്ചില്‍ സംഘം കണ്ടെത്തുമ്പോള്‍ അവശനായിരുന്നു അദ്ദേഹം ഇപ്പോൾ ചികിത്സയിലാണ്. വ്യോമസേനയുടെ കിഴക്കൻ കമാൻഡ് മേധാവിയായ എയർമാർഷൽ രഘുനാഥ് നമ്പ്യാർക്ക് പരംവിശിഷ്ട് സേവാ മെഡലും ലഭിച്ചു. 2017ൽ കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേയിൽ ആദ്യമായി വിമാനം ഇറക്കിയത് അന്നു വ്യോമസേനയിൽ എയർ മാർഷലായ രഘുനാഥ് നമ്പ്യാരായിരുന്നു. അതുപോലെതന്നെ റഫാൽ വിമാനം പരീക്ഷണ പറക്കൽ നടത്തിയത് രഘുനാഥ് നമ്പ്യാരായിരുന്നു. നാളെ ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ് പുരസ്കാരങ്ങൾ സമ്മാനിക്കും.
Home Good Reads പ്രളയകാല രക്ഷ പ്രവർത്തനത്തിന് പ്രശാന്ത് നായർക്ക് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള മെഡൽ, അഭിലാഷ് ടോമിക്ക്...
Latest Articles
ഗാസയിൽ തകരാറിലായ ജല ശൃംഖലകൾ നന്നാക്കാൻ യുഎഇ
അബുദാബി: ഗാസയിലെ കേടായ ജല ശൃംഖലകൾ, പൈപ്പ് ലൈനുകൾ, കിണറുകൾ എന്നിവയുടെ അറ്റകുറ്റപ്പണികൾക്കും പ്രവർത്തനത്തിനുമുള്ള പദ്ധതി നടപ്പാക്കാൻ യുഎഇയുടെ ഓപ്പറേഷൻ ഷിവൽറസ് നൈറ്റ് 3 മധ്യ ഗാസയിലെ ദാർ അൽ...
Popular News
തിയറ്ററുകളിൽ തരംഗമായി മാറിയ ‘ബോഗയ്ന്‍വില്ല’ ഇനി ഒടിടിയിൽ; ഡിസംബർ 13 മുതൽ സോണി ലിവിൽ സ്ട്രീമിംഗ്
തുടക്കം മുതൽ ഒടുക്കം വരെ ഓരോ നിമിഷവും ത്രില്ലടിപ്പിച്ച് പ്രേക്ഷകർക്ക് പുത്തൻ ദൃശ്യാനുഭവം സമ്മാനിച്ച് തിയറ്ററുകളിൽ തരംഗമായി മാറിയ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ജ്യോതിർമയിയും ഒന്നിച്ച 'ബോഗയ്ന്‍വില്ല' ഇനി...
ഗാസയിൽ തകരാറിലായ ജല ശൃംഖലകൾ നന്നാക്കാൻ യുഎഇ
അബുദാബി: ഗാസയിലെ കേടായ ജല ശൃംഖലകൾ, പൈപ്പ് ലൈനുകൾ, കിണറുകൾ എന്നിവയുടെ അറ്റകുറ്റപ്പണികൾക്കും പ്രവർത്തനത്തിനുമുള്ള പദ്ധതി നടപ്പാക്കാൻ യുഎഇയുടെ ഓപ്പറേഷൻ ഷിവൽറസ് നൈറ്റ് 3 മധ്യ ഗാസയിലെ ദാർ അൽ...
‘ഫെന്‍ഗല്‍’ ശനിയാഴ്ച കരതൊടും, തമിഴ്നാട്ടില്‍ മഴ മുന്നറിയിപ്പ്; വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി
ചെന്നൈ: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപംകൊണ്ട ന്യൂനമര്‍ദം വെള്ളിയാഴ്ച ഉച്ചയോടെ ഫെന്‍ഗല്‍ ചുഴലിക്കാറ്റായി മാറി. ശനിയാഴ്ച ഉച്ചയോടെ കാരയ്ക്കലിനും മഹാബലിപുരത്തിനുമിടയില്‍ കരതൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 90 കിലോമീറ്റര്‍ വേഗതയില്‍വരെ...
ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കര തൊട്ടു, ചെന്നൈയില്‍ പെരുമഴ, തമിഴ്നാട്ടിൽ അതീവ ജാഗ്രത
ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കര തൊട്ടു. ചുഴലിക്കാറ്റ് പുതുച്ചേരിയിലാണ് കര തൊട്ടത്. ചെന്നൈയിലും തമിഴ്നാട്ടിലെ കിഴക്കൻ തീരദേശ ജില്ലകളിലും കനത്ത മഴയാണ് പെയ്യുന്നത്. തമിഴ്നാട്ടിലെ ഏഴ് തീരദേശ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക്...
ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് കേരളത്തിലേക്ക്; മഴ തുടരും
തിരുവനന്തപുരം: ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് അറബിക്കടലിലേക്ക് നീങ്ങുന്നതിനാൽ വടക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 204 മില്ലീമീറ്റർ വരെ ലഭിക്കുന്ന പെരുമഴയാണ് പ്രതീക്ഷിക്കുന്നത്.