മലയാളി ഹൗസ് ഡ്രൈവർ സൗദി അറേബ്യയിൽ മരിച്ചു

0

റിയാദ്: ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി ഹൗസ് ഡ്രൈവർ സൗദി അറേബ്യയിൽ മരിച്ചു. മലപ്പുറം തിരൂർ ഏഴുർ സ്വദേശി മുഹമ്മദ് സലീം പാച്ചാട്ട് (52) ആണ് ജിദ്ദ സൗദി ജർമൻ ആശുപത്രിയിൽ മരിച്ചത്. 20 വര്‍ഷമായി ജിദ്ദയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

ഭാര്യ: ഫാത്തിമത് സുനിജ, മക്കള്‍: ജാസിം ഖാന്‍, ഹസ്ന, തസ്ലീമ, മരുമകന്‍: മുസ്തഫ. നിയമനടപടികൾ പൂർത്തിയാക്കി ഞായറാഴ്ച ഉച്ചക്ക് ജിദ്ദ സാമർ ഡിസ്ട്രിക്റ്റിലെ അജ്വാദ് മഖ്ബറയില്‍ ഖബറടക്കി.