മെഹന്ദി ചടങ്ങിൽ ലഹങ്കയെക്കൊപ്പം എൽഇഡി ഷൂസ്; വൈറലായി വിവാഹ ചിത്രങ്ങൾ

0

ഹൽവയും മത്തി കറിയും എന്നൊക്കെ പറഞ്ഞപോലെ നല്ല കിടിലൻ കോമ്പിനേഷനിൽ മെഹന്ദി ചടങ്ങിൽ എത്തിയ നവവധുവാണ് ഫാഷൻ ലോകത്തിന്റെ ഇപ്പോഴത്തെ ചർച്ചാവിഷയം. അപ്രതീക്ഷിതമായ ഈ സ്റ്റൈൽ ആയിരുന്നു സോഷ്യൽ മീഡിയയെയും ഫാഷൻ ലോകത്തെയും ഒരു പോലെ സ്വാധീനിച്ചത്. ലാവ്ലിൻ എന്ന പെൺകുട്ടി തന്റെ മെഹന്ദി ചടങ്ങിൽ എൽഇഡി ഷൂസ്ധരിച്ചെത്തി വിവാഹ ഫാഷൻ ലോകത്തെ ഞെട്ടിച്ചത്.

എൽ ഇ ഡി ഷൂസ് മാത്രമല്ല ലാവ്ലിന്റെറെ വസ്ത്രവും ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി. സിൽവർ എബ്രോയട്രിയുള്ള അതിമനോഹരമായ നീല ലഹങ്കയാണ് ലാവ്ലിൻ ധരിച്ചത്.അനിത ഡോൻഗ്രിയാണ് ലഹങ്ക ഡിസൈൻ ചെയ്തത്. അബു ജാനി സന്ദീപ് കേസ്‌ല ഡിസൈൻ ചെയ്ത നീല കുർത്തയും വെള്ള പൈജാമയുമായിരുന്നു വരൻ മൻപ്രതീന്റെ വേഷം.