വിവാഹവാര്‍ത്ത ഔദ്യോഗികമായി പുറത്തുവിട്ട് ആര്യയും സയേഷയും

1

വിവാദങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ വിവാഹവാര്‍ത്ത ഔദ്യോഗികമായി പുറത്തുവിട്ട് ആര്യയും സയേഷയും. ഇരുവരും ട്വിറ്ററിലൂടെയാണ് ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.


‘മാതാപിതാക്കളുടെയും കുടുംബത്തിന്റെയും അനുഗ്രഹാശിസ്സുകളോടെ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരദിനത്തില്‍ തന്നെ പറഞ്ഞു കൊള്ളട്ടെ. ഈ മാര്‍ച്ചില്‍ ഞങ്ങള്‍ വിവാഹിതരാവുകയാണ്. ഏവരുടെയും സ്‌നേഹവും അനുഗ്രഹവും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു..’ ആര്യയും സയേഷയും ഇതേ കുറിപ്പാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഇരുവരുടെയും വിവാഹത്തെ കുറിച്ച് ഒട്ടനവധി വാർത്തകളും വന്നിരുന്നെങ്കിലും താരങ്ങൾ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത് ഇതാദ്യമായാണ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഗജിനികാന്തില്‍ ആര്യയുടെ നായികയായിരുന്നു. 2019ല്‍ പുറത്തിറങ്ങുന്ന മോഹന്‍ലാല്‍-സൂര്യ ചിത്രം കാപ്പാനിലും ഇരുവരുമൊന്നിക്കുന്നുണ്ട്.

നേരത്തെ ആര്യയുടെ ഭാവിവധുവിനെ കണ്ടെത്താനായി ഒരു റിയാലിറ്റി ഷോ നടത്തിയിരുന്നു. എന്നാല്‍ ഷോ പൂര്‍ത്തിയായപ്പോഴും ആരെയും വിവാഹം ചെയ്യുന്നില്ല എന്ന തീരുമാനത്തിലായിരുന്നു ആര്യ. ഷോയിലെ മത്സരാര്‍ഥിയായിരുന്ന അബര്‍നദി ആര്യയെ വിവാഹം ചെയ്യൂവെന്നു പറഞ്ഞ് രംഗത്തു വന്നതും ഏറെ വിവാദങ്ങള്‍ക്കു വഴിവെച്ചിരുന്നു. ഇതിനെല്ലാം ഒടുവിലാണ് ആര്യ സയേഷ വിവാഹത്തിന്റെ അന്തിമ തീരുമാനം പുറത്തു വന്നിരിക്കുന്നത്.