ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ്ഗയ്ക്ക് മര്‍ദ്ദനം

1

മലപ്പുറം: ശബരിമല ദർശനം നടത്തിയ കനകദുർഗ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയപ്പോൾ മർദനം. ഭര്‍ത്താവിന്‍റെ അമ്മയാണ് മര്‍ദ്ദിച്ചത്. പട്ടിക കൊണ്ട് തലക്കടിയ്ക്കുകയായിരുന്നു. സുരക്ഷയൊരുക്കാന്‍ സ്ഥലത്തുണ്ടായിരുന്ന പൊലീസ് കനകദുര്‍ഗയെ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയിയിലേക്ക് മാറ്റി. ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍ കനക ദുര്‍ഗ്ഗ. എന്നാല്‍ കനക ദുര്‍ഗ്ഗ ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥയായ കനക ദുര്‍ഗയുടെ അവധി കാലാവധി ഇന്ന് അവസാനിക്കുന്നതിനാലാണ് പുലര്‍ച്ചയോടെ വീട്ടിലെത്തിയത്. ഏഴ് മണിക്കാണ് തർക്കത്തെ തുടർന്ന് കനകദുർഗ്ഗയ്ക്ക് മർദ്ദനമേൽക്കുന്നത്. ഇവരുടെ ഭർത്താവിന്‍റെ അമ്മയെയും പരുക്കകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കനകദുർഗയെ സ്കാനിങ്ങിനായി മഞ്ചേരി മെഡിക്കൽ കോളെജിലേക്ക് മാറ്റും. അമ്മയ്ക്ക് ഗുരുതര പരുക്കില്ല.
ജനുവരി രണ്ടിനാണ് ബിന്ദുവും കനക ദുര്‍ഗ്ഗയും ശബരിമല ദര്‍ശനം നടത്തിയത്. ഡിസംബര്‍ 25ന് ശബരിമല ദര്‍ശനം നടത്താനെത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് ഇരുവരും മടങ്ങിയിരുന്നു. ജനുവരി രണ്ടിന് അപ്രതീക്ഷിതമായാണ് ഇവരും ദര്‍ശനം നടത്തിയത് 18ാം പടി ചവിട്ടാത്തെ വി ഐ പി ക്യൂ വഴിയാണ് ഇരുവരും ദര്‍ശനം നടത്തിയത്.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.