ഈ നിരോധനം എന്നെ തകർത്തിട്ടില്ല, ഇത് വെറും ആപ്പ് മാത്രം; ടിക് ടോക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് സൗഭാഗ്യ വെങ്കിടേഷ്

0

ടിക് ടോക്ക് ഉൾപ്പടെ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന 59 ആപ്ലിക്കേഷനുകൾ കേന്ദ്രം നിരോധിച്ചതിനു പിന്നാലെ തന്റെ ടിക് ടോക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തിരിക്കുകയാണ് നടിയും നർത്തകിയുമായ താരകല്യാണിന്റെ മകളായ സൗഭാഗ്യ വെങ്കിടേഷ്.

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് താൻ അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്ന വിവരം സൗഭാഗ്യ ആരാധകരെ അറിയിച്ചത്. ടോക്കിലൂടെയും ഡബ്‌സ്മാഷ് വീഡിയോകളിലൂടെ ഏറെ ശ്രദ്ധനേടിയ താരമാണ് സൗഭാഗ്യ. നിലവിൽ ടിക് ടോക്കിൽ 15 ലക്ഷം പേരാണ് സൗഭാഗ്യയെ പിന്തുടർന്നിരുന്നത്.

https://www.instagram.com/p/CCBqwzzjQrQ/?utm_source=ig_web_copy_link

“ടിക്ടോക്കിനും 1.5 മില്യൻ ഫോളോവേഴ്സിനും ഗുഡ് ബൈ, ഈ നിരോധനം എന്നെ തകർത്തോ എന്നു ചോദിച്ചവരോട്, ഇതൊരു ടിക് ടോക്ക് ആപ്പ് മാത്രമാണ്, സൗഭാഗ്യ വെങ്കിടേഷ് അല്ല. ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം എന്തും ഒരു മാധ്യമവും പ്ലാറ്റ്‌ഫോമും ആകാം.” അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിന്റെ സ്കീൻ ഷോട്ടും പങ്കുവച്ച് സൗഭാഗ്യ കുറിച്ചു.

https://www.instagram.com/p/B45F6F2g5E0/?utm_source=ig_web_copy_link

സൗഭാഗ്യയുടെ തീരുമാനത്തെ അഭിനന്ദിച്ച് നിരവധിപ്പേർ രംഗത്തെത്തി. ഇനി ടിക്ടോക് പ്രകടനങ്ങൾ കാണാനാവില്ല എന്ന സങ്കടവും ചിലര്‍ കമന്റിൽ പങ്കുവച്ചിട്ടുണ്ട്..