നടൻ അനിൽ മുരളി അന്തരിച്ചു

1

വില്ലനായും സ്വഭാവ നടനായും തിളങ്ങിയ അനിൽ ആരാധക ഹൃദയങ്ങളിൽ ഇടം നേടിയ താരമായിരുന്നു. പരുക്കൻ ഭാവമുള്ള കഥാപാത്രങ്ങളിലൂടെയാണ് ഇദ്ദേഹം കൂടുതൽ ജനശ്രദ്ധ പിടിച്ചുപറ്റിയത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളിൽ അഭിനയിച്ചു. മുരളീധരൻ നായരുടെയും ശ്രീകുമാരിയമ്മയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു.

ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അഭിനയരം​ഗത്തേക്ക് കടന്നുവരുന്നത്. 1993ല്‍ പ്രദര്‍ശനത്തിനെത്തിയ വിനയൻ ഒരുക്കിയ കന്യാകുമാരിയില്‍ ഒരു കവിത എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.

തൊട്ടടുത്ത വർഷം ലെനിൻ രാജേന്ദ്രന്റെ ദൈവത്തിന്റെ വികൃതികളിൽ വേഷമിട്ടു. കലാഭവൻ മണി നായകനായ വാൽക്കണ്ണാടി എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. വാൽക്കണ്ണാടി, ലയൺ, ബാബാ കല്യാണി, നസ്രാണി, മാണിക്യകല്ല്, ഡബിൾ ബാരൽ, റണ്‍ ബേബി റണ്‍, പുത്തൻ‌ പണം, പോക്കിരി രാജാ, ചാന്തുപൊട്ട്, അയാളും ഞാനും തമ്മിൽ, ഇയ്യോബിന്റെ പുസ്തകം, ചേട്ടായീസ്, ബോഡി ഗാർഡ്,കെഎൽ 10 പത്ത്, ജോസഫ്, ഉയരെ, ഫോറൻസിക് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.

കൊടി, തനി ഒരുവൻ, മിസ്റ്റർ ലോക്കൽ, നാടോടികൾ 2, വാൾട്ടർ അപ്പ തുടങ്ങി പതിമൂന്നോളം തമിഴ് ചിത്രങ്ങളിലും വേഷമിട്ടു. രാ​ഗിലേ കാശി, ജണ്ട പെെ കപ്പിരാജു എന്നവയാണ് തെലുങ്ക് ചിത്രങ്ങൾ ടൊവിനോ തോമസ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഫോറൻസികായിരുന്നു അവസാന ചിത്രം. ഭാര്യ: സുമ. മക്കൾ: ആദിത്യ, അരുന്ധതി.