0-41* പേര് കേട്ടാല്‍ പാസ്വേര്‍ഡ് പോലെ തോന്നുമെങ്കിലും സംഗതി സിനിമയാണ്.

0

0-41* പേര് കേട്ടാല്‍ ഒന്ന് സംശയിക്കും. എന്നാല്‍  സംശയിക്കേണ്ട. ഇത് സിനിമയാണ് നല്ല അസ്സല്‍ മലയാളം സിനിമ. സെന്ന ഹെഡ്ഗേയാണ് 91 മിനിട്ട് ദൈര്‍ഘ്യമുള്ള ഈ വേറിട്ട ചിത്രത്തിന് പിന്നില്‍. ഡോക്യു ഫിക്ഷനാണ് ഈ ചിത്രം. ഇപ്പോള്‍ സോഷ്യല്‍ മാധ്യമങ്ങളില്‍ വൈറലാകുകയാണ് ചിത്രത്തിന്‍റെ ട്രെയിലര്‍ യുഎസ്എയില്‍ നടന്ന 11 മത് ബേയു ഫിലിം ഫെസ്റ്റിവല്‍, റാപിഡ് ലയണ്‍ സൗത്ത് ആഫ്രിക്കന്‍ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, മൂന്നാമത് നോയിഡ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, മിയാമി ഇന്റിപെന്റന്റ് ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം കിട്ടിയ ചിത്രമാണിത്.നോയിഡ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡും ഈ കൊച്ച് ചിത്രം നേടിയിട്ടുണ്ട്. കാഞ്ഞങ്ങാട് ചിത്രീകരിച്ചിരിക്കുന്നത്. ഭാഷയും തനി കാഞ്ഞങ്ങാടന്‍ ശൈലിയിലാണ് https://youtu.be/NLolksBUrWc