ഫോണ്‍വിളി മുറിഞ്ഞാല്‍ 10 മിനിട്ട് ഫ്രീ

0

എന്തെങ്കിലും കാരണം കൊണ്ട് ഫോണ്‍ വിളി മുറിഞ്ഞ് പോയാല്‍ ഉപയോക്താക്കള്‍ക്ക് 10 മിനിട്ട് സൗജന്യ സംസാര സമയം നല്‍കുമെന്ന വാഗ്ദാനവുമായി ടെലിഫോണ്‍ സേവനദാതാക്കളായ വോഡാഫോണ്‍ രംഗത്ത്. വോഡാഫോണ്‍ ലി ലൈറ്റ്സ് എന്നാണ് ഈ പദ്ധതിയുടെ പേര്. ടെലിഫോണ്‍ മുറിയല്‍ നേരിട്ടവര്‍ ഓഫര്‍ സ്വന്തമാക്കാന്‍ 199 എന്ന നമ്പറിലേക്ക് BETTER  എന്ന് മെസേജ് ചെയ്യുകയാണ് വേണ്ടത്. അരമണിക്കൂറിനകം ഈ സൗജന്യ സമയം ക്രെഡിറ്റാകും. എന്നാല്‍ വോഡാഫോണില്‍ നിന്ന് അതേ സര്‍ക്കിളിലുള്ള വോഡാഫോണ്‍ നമ്പറുകളിലേക്ക് മാത്രമേ ഓഫര്‍ ലഭിക്കൂ.

പ്രീപെയ്ഡ് വരിക്കാര്‍ക്ക് അടുത്ത ദിവസം പാതി പാതിരാത്രി വരേയും പോസ്റ്റ് പെയ്ഡ് കാര്‍ക്ക് ബില്ലിംഗ് സൈക്കിള്‍ അവസാനിക്കുന്നത് വരെയും വരെയും ഇത് ഉപയോഗിക്കാനാവും. ഒരു മാസം ഒരു തവണയാണ് ഇത് പ്രയോജനപ്പെടുത്താനാവുക.