പോരുവഴി മലനട ക്ഷേത്രത്തിൽ ഇത്തവണ ദുര്യോധനന് വഴിപാടായി കിട്ടിയത് 101 കുപ്പി ഓൾഡ് മങ്ക് റം

പോരുവഴി മലനട ക്ഷേത്രത്തിൽ ഇത്തവണ ദുര്യോധനന് വഴിപാടായി കിട്ടിയത് 101 കുപ്പി ഓൾഡ് മങ്ക് റം
image

മുത്തപ്പനും കുട്ടിചാത്തനുമൊക്കെ മദ്യം  വഴിപാടായി നൽകുന്ന ഒട്ടനവധി ക്ഷേത്രങ്ങളുണ്ട് കേരളത്തിൽ. അത്തരത്തിൽ കള്ള് വഴിപാടായി നൽകുന്നൊരു ക്ഷേത്രം കൊല്ലം ജില്ലയിലുമുണ്ട്. പ്രശസ്തമായ പോരുവഴി മലനട ദുര്യോധന ക്ഷേത്രം. പോരുവഴി മലനട ക്ഷേത്രത്തില്‍ ഇത്തവണ വഴിപാടായി ലഭിച്ചത് വെറും കള്ളല്ല. കള്ളിന് പകരമായി ഒരു ഭക്തൻ സമർപ്പിച്ചിരിക്കുന്നത് 101 കുപ്പി ഓൾഡ് മങ്ക് റം ആണ്. മാര്‍ച്ച് 22 നാണ് ഉത്സവം. ഇതിന് മുന്നോടിയായി ഉത്സവത്തിന്റെ കൊടിയേറ്റ് നടന്ന 15ഞ്ചാം  തീയതിയാണ് ഒരു ഭക്തന്‍ 101 കുപ്പി മദ്യം വഴിപാടായി എത്തിച്ചത്.

ദുര്യോധനൻ മലനടയിൽ എത്തിയപ്പോൾ ദാഹം തോന്നുകയും തൊട്ടടുത്ത വീട്ടിലെത്തി വെള്ളം ചോദിച്ചപ്പോൾ കള്ള് നൽകുകയും ചെയ്തു. ഇതിന്‍റെ പേരിലാണ് പോരുവഴി ദുര്യോധന ക്ഷേത്രത്തിൽ കള്ള് വഴിപാടായി നൽകുന്ന പതിവ് തുടങ്ങിയത്. ദുര്യോധനൻ മുതൽ ദുശ്ശള വരെ 101 പേർക്കായി മലനട ഗ്രാമത്തിൽ പല സ്ഥലങ്ങളിലായി ക്ഷേത്രങ്ങളുണ്ട്. ഈ 101 പേർക്കായാണ് ഓൾഡ് മങ്ക് റം ക്ഷേത്രത്തിൽ സമർപ്പിച്ചത്.

https://www.facebook.com/kirandeepu.k/posts/3063821793643471

കിരണ്‍ ദീപ് എന്നയാള്‍ വഴിപാടായി ലഭിച്ച മദ്യത്തെക്കുറിച്ച് വിവരിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതോടെ ഇത് വൈറലായി

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം