മൂന്ന് മിനുട്ടില്‍ 122 സെല്‍ഫി, ഇത് റെക്കോര്‍ഡ്!!

0
Donnie Wahlberg

ഡോണി വോള്‍ ബെര്‍ഗ്ഗ് എന്ന നടന്‍ ഇന്ന് ലോകപ്രശസ്തനായിരിക്കുന്നത് ഒരു കാരണം കൊണ്ടാണ്. സംഗതി ക്യാമറയ്ക്ക് മുന്നില്‍ വന്നത് കൊണ്ട്തന്നെ, എന്നാല്‍ അഭിനയം കൊണ്ടല്ലെന്ന് മാത്രം. സെല്‍ഫി എടുത്താണ് ഇപ്പോള്‍ ഇദ്ദേഹം റെക്കോര്‍ഡ് നേടിയിരിക്കുന്നത്. മൂന്ന്മിനിട്ട് കൊണ്ട് 122 സെല്‍ഫിയാണ് ഇദ്ദേഹം എടുത്തത്.
എല്ലാവര്‍ഷവും ഇദ്ദേഹം ആരാധകരുമായി നടത്തിവരുന്ന കപ്പല്‍ യാത്രയിലാണ് ഇദ്ദേഹം സെല്‍ഫി എടുത്ത് റെക്കോര്‍ഡിട്ടത്. കഴിഞ്ഞ വര്‍ഷം ഇതേ റെക്കോര്‍ഡിനുവേണ്ടി ഡോണി പരിശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
ആരാധകരുമായി ലോസ് ആഞ്ജല്‍സിലെ മ്യൂ ഓര്‍ലിയന്‍സിലേക്കാണ് ഇദ്ദേഹം യാത്ര ചെയ്തത്. ഈ യാത്രയിലാണ് ആരാധകരോടൊപ്പം നിന്ന് സൂപ്പര്‍ സെല്‍ഫികള്‍ പിറന്നത്.
സിംഗപ്പൂരിലെ അരുബ എന്ന കമ്പനിയിലെ ജീവനക്കാരുടെ പേരിലെ ഗിന്നസ് റെക്കോര്‍ഡാണ് ഡോണ്‍ തകര്‍ത്തത്. 119 ആയിരുന്നു അവരുടെ റെക്കോര്‍ഡ്.