123

0

തിരുവനന്തപുരം: അഴിമതിയിലൂടെ സമ്പാദിച്ച സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനായി ബീഹാര്‍ മോഡലില്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്ന് അഴിമതി നിവാരണ കമ്മിറ്റി ശുപാര്‍ശ ചെയ്തു.നിലവിലുള്ള അഴിമതി നിവാരണ നിയമങ്ങള്‍ അഴിമതിക്കേസില്‍ ഉള്‍പ്പെട്ട ഒരാളുടെ പോലും സ്വത്ത് കണ്ട് കെട്ടിയിട്ടില്ലെന്നും പ്രത്യേക കോടതികള്‍ സ്ഥാപിച്ചാല്‍ അഴിമതിക്കേസുകളുടെ വിചാരണ അതിവേഗം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നു കമ്മിറ്റി പറയുന്നു.