14 ലക്ഷം രൂപയുടെ എമിറേറ്റ്‌സിലെ ഫസ്റ്റ് ക്ലാസ് യാത്രയുടെ വീഡിയോ കണ്ടത് ഒരു കോടിയിലധികം പേര്‍

0

ആഡംബരത്തിന്റെ അവസാനവാക്കായ എമിറേറ്റ്‌സ് വിമാനത്തിലെ ഫ്സ്റ്റ് ക്ലാസ് സീറ്റ് എങ്ങനെയാകുമെന്ന് ചിന്തിച്ചിട്ടുണ്ടോ? എങ്കില്‍ 14 ലക്ഷം രൂപയുടെ എമിറേറ്റ്‌സ് ഫസ്റ്റ് ക്ലാസ് യാത്രയെ കുറിച്ച് ഇതാ ഒരു വീഡിയോ.

ഫിലിം മേക്കറും യൂട്യൂബറുപമായ കസേ നെയ്സ്റ്റാറ്റ് ആണ് ദുബായിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള 14 ലക്ഷം രൂപയുടെ എമിറേറ്റ്‌സ് ഫസ്റ്റ് ക്ലാസ് യാത്രയെ കുറിച്ച് വീഡിയോയിലൂടെ വ്യക്തമാക്കുന്നത്.  14 മണിക്കൂര്‍ യാത്രക്ക് സാധാരണ 21,000 യുഎസ് ഡോളറാണ് നിരക്ക്. ഏകദേശം 14 ലക്ഷം ഇന്ത്യന്‍ രൂപ. അതായത് മണിക്കൂറിന് 1,30,000 രൂപ എന്ന നിരക്കിലാണ് യാത്ര എന്ന് ചുരുക്കം.

ഓട്ടോമാറ്റിക് ഡോറുകള്‍,മിനി ബാര്‍ ,സൂപ്പര്‍ ബെഡ്, വലിയ ടച്ച് സ്‌ക്രീന്‍ ടിവി, ഉറക്കത്തിന് ആവശ്യമായ കിറ്റ്, അതിനൂതനമായ ബാത്ത്‌റൂം ഇതെല്ലം ഇവിടുത്തെ ചില സവിശേഷതകള്‍ മാത്രം .ജീവിതത്തിലെ ഏറ്റവും വലിയ നിമിഷങ്ങളെന്നാണ് യാത്രയെ കുറിച്ച് നെയ്സ്റ്റാറ്റ് പറഞ്ഞത്. നാല് ദിവസങ്ങള്‍ക്കകം ഒരു കോടിയിലധികം പേര്‍ യൂട്യൂബില്‍ വീഡിയോ കണ്ടു.ഇനി അതൊന്നു കണ്ടു നോക്കൂ …