24 മണിക്കൂറിനുള്ളില്‍ റെജിസ്റ്റര്‍ ചെയ്തത് 149 പേര്‍ , ഏറ്റവും കൂടുതല്‍ വിസാ കാലാവധി തീര്‍ന്നവരും ജോലി നഷ്ടപ്പെട്ടവരും

0

സിംഗപ്പൂര്‍ : സിംഗപ്പൂരില്‍ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുവാനുള്ള ആവശ്യക്കാരുടെ എണ്ണം ശേഖരിച്ച് ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങളെ അറിയിക്കുന്നതിനായി പ്രവാസി എക്സ്പ്രസ് ആരംഭിച്ച ഓണ്‍ലൈന്‍ വിവരശേഖരണം വഴി 24 മണിക്കൂറിനുള്ളില്‍ റെജിസ്റ്റര്‍ ചെയ്തത് 149 പേര്‍ റെജിസ്റ്റര്‍ ചെയ്തു. ഇതോടെ ചുരുങ്ങിയത് ഒരു വിമാനസര്‍വീസിനുള്ള യാത്രക്കാര്‍ സിംഗപ്പൂരില്‍ നിന്ന് കേരളത്തിലേക്ക് ഉണ്ടാകുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ പേര്‍ റെജിസ്റ്റര്‍ ചെയ്യുവാനുള്ള സാധ്യതയും കൂടുതലാണ്. ഈ അവസരത്തില്‍ ബന്ധപ്പെട്ട അധികാരികളുമായി കേരളത്തിലേക്കുള്ള വിമാന സര്‍വീസിന്‍റെ ആവശ്യകത അറിയിക്കുവാനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നു.

റെജിസ്റ്റര്‍ ചെയ്തവരില്‍ 41 പേര്‍ വിസാ കാലാവധി അവസാനിച്ചവര്‍, ജോലി നഷ്ടപ്പെട്ട 32 പേര്‍ , ആരോഗ്യപരമായ ബുദ്ധിമുട്ടുള്ള 19 പേര്‍ , ഗര്‍ഭിണികളായ 13 പേര്‍ എന്നിങ്ങനെ പലവിധമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ആളുകള്‍ നേരിട്ടുള്ള വിമാന സര്‍വീസിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്‌ .

98 പേരും കൊച്ചി എയര്‍പോര്‍ട്ടിലേക്ക് യാത്ര ചെയ്യുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ , 28 പേര്‍ തിരുവനന്തപുരം , 14 പേര്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് , 9 പേര്‍ കോഴിക്കോട് എയര്‍പോര്‍ട്ട് എന്നീ എയര്‍പോര്‍ട്ടിലേക്ക് യാത്ര ചെയ്യുവാനുള്ള താല്‍പ്പര്യം അറിയിച്ചു. എന്നാല്‍ ഭൂമിശാസ്ത്രപരമായ സൗകര്യം കണക്കിലെടുത്ത് കൊച്ചിയിലേക്ക് വിമാന സര്‍വീസ് ക്രമീകരിക്കുവനുള്ള ശ്രമങ്ങള്‍ വിവിധ മേഖലകളില്‍ നിന്ന് നടന്നുവരുന്നു. ആദ്യ ദിവസങ്ങളില്‍ മുംബൈ , ഡല്‍ഹി , ബാംഗ്ലൂര്‍ എന്നീ സ്ഥലങ്ങളിലേക്ക് സര്‍വീസുകള്‍ നടത്തുമെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു. എല്ലാവരും സിംഗപ്പൂരിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ റെജിസ്റ്റര്‍ ചെയ്യണമെന്ന കാര്യം ബന്ധപ്പെട്ട അധികാരികള്‍ അറിയിച്ചു.

എല്ലാവരും താഴെ നൽകിയിട്ടുള്ള ലിങ്കില്‍ പൂരിപ്പിക്കുവാന്‍ താല്‍പ്പര്യപ്പെടുന്നു.

Pravasi Express is collecting the numbers of Keralites stranded in Singapore due to Travel Ban to support relevant authorities to arrange special flights to kerala.