താലിബാന്‍ തടഞ്ഞുവെച്ച 150 ഇന്ത്യക്കാരെ വിട്ടയച്ചു

0

കാബൂൾ: കാബൂള്‍ വിമാനത്താവളത്തിന് സമീപം താലിബാൻ തടഞ്ഞുവെച്ച 150 ഓളം ഇന്ത്യക്കാരെ വിട്ടയച്ചു. ഇവര്‍ സുരക്ഷിതരായാണ്‌ വിവരം. അഫ്‌ഗാനിസ്ഥാനിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കാന്‍ കൂടുതൽ വിമാനങ്ങൾ ഇന്ത്യ എത്തിക്കും. കുടുങ്ങിയ എല്ലാവരെയും വിമാനത്താവളത്തിൽ എത്തിക്കാനാണ് ശ്രമം.

രാവിലെ വിമാനത്താവളത്തിന്റെ ഗേറ്റിന് സമീപത്ത് നിന്ന് തടഞ്ഞ ഇന്ത്യക്കാരെ താലിബാന്‍ ട്രക്കുകളില്‍ പുറത്തേക്ക് കൊണ്ടുപോയിരുന്നു. രേഖകളും മറ്റും പരിശോധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്‌ത ശേഷം വിട്ടയക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.