ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളത്തിന്‍റെ വി​ക​സ​ന​ത്തി​ന് 151 കോ​ടി

0

കൊ​ച്ചി: ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള (കി​യാ​ല്‍) വി​ക​സ​ന​ത്തിനായി ഒ​രു കോ​ടി ഓ​ഹ​രി​ക​ള്‍ കൂ​ടി വി​റ്റ​ഴിച്ച് വൻ പദ്ധതികൾ ഒരുങ്ങുന്നു. 151 രൂ​പ​യാ​ണ് ഓ​ഹ​രി വി​ല. ക​മ്പ​നി​ക​ള്‍, സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍, പൊ​തു​ജ​ന​ങ്ങ​ള്‍ എ​ന്നി​വ​ര്‍ക്ക് ഓ​ഹ​രി​ക​ള്‍ സ്വ​ന്ത​മാ​ക്കാം. മി​നി​മം 500 ഓ​ഹ​രി​ക​ള്‍ വാ​ങ്ങ​ണം. എ​യ​ര്‍സൈ​ഡ് വി​പു​ലീ​ക​ര​ണം, എ​യ​ര്‍ കാ​ര്‍ഗോ കോം​പ്ല​ക്‌​സ്, കി​യാ​ല്‍ ഓ​ഫി​സ് കെ​ട്ടി​ട നി​ര്‍മാ​ണം എ​ന്നി​വ​യ്ക്കു പ​ണം ക​ണ്ടെ​ത്താ​നാ​ണ് ഓ​ഹ​രി​ക​ള്‍ വി​റ്റ​ഴി​ക്കു​ന്ന​ത്. നി​ല​വി​ല്‍ 8000 ഓ​ഹ​രി​യു​ട​മ​ക​ളു​ണ്ട്. പു​തി​യ ഓ​ഹ​രി​ക​ള്‍ക്കാ​യി അ​പേ​ക്ഷ സ്വീ​ക​രി​ച്ചു തു​ട​ങ്ങി.

യാ​ത്ര​ക്കാ​രു​ടെ​യും വി​മാ​ന സ​ര്‍വീ​സു​ക​ളു​ടെ​യും എ​ണ്ണ​ത്തി​ലെ വ​ര്‍ധ​ന ക​ണ​ക്കി​ലെ​ടു​ത്തു കൂ​ടു​ത​ല്‍ വി​മാ​ന​ങ്ങ​ള്‍ക്കു പാ​ര്‍ക്കി​ങ് സൗ​ക​ര്യം ഒ​രു​ക്കാ​ന്‍ എ​യ​ര്‍പോ​ര്‍ട്ട് അ​തോ​റി​റ്റി ഒ​ഫ് ഇ​ന്ത്യ അ​നു​മ​തി ന​ല്‍കി​യി​ട്ടു​ണ്ട്. 2020 ഡി​സം​ബ​റി​ന​കം 20 പാ​ര്‍ക്കി​ങ് ഏ​രി​യ​ക​ള്‍ കൂ​ടി ഒ​രു​ക്കാ​നാ​ണു പ​ദ്ധ​തി. നി​ല​വി​ല്‍ ഒ​രേ​സ​മ​യം 20 വി​മാ​ന​ങ്ങ​ൾ പാ​ര്‍ക്ക് ചെ​യ്യാ​ന്‍ സാ​ധി​ക്കും. സൗ​ക​ര്യം കൂ​ട്ടു​ന്ന​തോ​ടെ 40 വി​മാ​ന​ങ്ങ​ള്‍ക്ക് ഒ​രേ സ​മ​യം നി​ര്‍ത്തി​യി​ടാം.

എയർ കാർഗോ കോംപ്ലക്സിന്റെ പണി ഏകദേശം കഴിയാറായിട്ടുണ്ട്.അ​ടു​ത്ത മാ​സം ച​ര​ക്കു​നീ​ക്കം തു​ട​ങ്ങാ​നാ​കു​മെ​ന്നാ അധികൃതരുടെ പ്രതീക്ഷ. ഇ​തി​നു പു​റ​മെ എ​യ​ര്‍പോ​ര്‍ട്ട് വില്ലേജ് പ​ദ്ധ​തി​ക​ളും ന​ട​പ്പി​ലാ​ക്കാ​നാ​ണ് ല​ക്ഷ്യം.