പരിസ്ഥിതി വിനാശത്തിന് കാരണമാകുന്നു; ഓസ്‌ട്രേലിയയില്‍ 1900 കങ്കാരുക്കളെ കൊന്നൊടുക്കുന്നു

0

പരിസ്ഥിതി വിനാശത്തിന് കാരണമാകുന്നതിന്റെ പേരില്‍ ഓസ്‌ട്രേലിയയില്‍ 1900 കങ്കാരുക്കളെ കൊന്നൊടുക്കാന്‍ പോകുന്നു. വര്‍ധിച്ചു വരുന്ന കങ്കാരു വര്‍ഗ്ഗം പരിസ്ഥിതിക്ക് വലിയ പ്രത്യാഘാതം ഉണ്ടാക്കുന്നുവെന്ന കാരണത്താലാണ് ഈ പാവം ജീവികളെ  കൊന്നോടുക്കാന്‍ തീരുമാനിച്ചത് .

ഈസ്റ്റേണ്‍ ഗ്രെ കങ്കാരുക്കളെയാണ് കൊന്നൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതേ സമയം കങ്കാരുക്കളുടെ പ്രത്യുല്‍പ്പാദന ശേഷി കുറക്കാനായുള്ള മരുന്നുകളുടെ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് വിജയകരമായാല്‍ ഇവയെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് ഒഴിവാക്കാന്‍ സാധിക്കും. ഓഗസ്റ്റ് മാസം ആദ്യം ഇവയെ കൂട്ടത്തോടെ കൊന്നൊടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് 4000 കങ്കാരുക്കളെയാണ് പരിസ്ഥിതിക്ക് പ്രത്യാഘാതം സൃഷ്ടിക്കുന്നവെന്നതിന്റെ പേരില്‍ കൊന്നിട്ടുള്ളത്.

കങ്കാരുക്കളുടെ ക്രമാതീതമായ പെരുകല്‍ നിര്‍ത്താലാക്കനായി ഇത് കൂടിയേ തീരൂവെന്നാണ്  ഓസ്‌ട്രേലിയന്‍ പാര്‍ക്ക്‌സ് ആന്റ് കണ്‍സര്‍വേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഡാനിയേല്‍ ഇഗ്ലെസ്യാസ് പറയുന്നത് . കങ്കാരുക്കള്‍ പെരുകുന്നത് പച്ചപ്പിനും പരിസ്ഥിതിക്കും ഭീഷണിയാകുമെന്നാണ് വാദം .