“ഇന്നലകളിലൂടെ..” നവംബര്‍ 2ന്

അറുപതുകളിലെയും, എഴുപതുകളിലെയും എണ്‍പതുകളിലെയും നൊസ്റ്റാള്‍ജിക് മെലഡികളുമായൊരു സായാഹ്നം.. സിംഗപ്പൂര്‍ മലയാളി അസോസിയേഷനാണ്, സിംഗപൂരിലെ ഇന്ത്യന്‍ ഓര്‍ക്കസ്ട്ര ഗ്രൂപ്പായ മ്യൂസിക്‌ മൈന്‍ഡ്സിന്‍റെ സഹായത്തോടെ “ഇന്നലകളിലൂടെ” എന്ന അപൂര്‍വ്വ സംഗീതവിരുന്ന്‌ ഒരുക്കുന്നത്.

 മുപ്പതില്‍പ്പരം സിംഗപ്പൂര്‍-മലയാളി ഗായകരെയും  “ഇന്നലകളിലൂടെ” യില്‍ അവതരിപ്പിക്കുന്നുണ്ട്. ഇതാദ്യമായാണ് ഇത്രയുമധികം മലയാളി ഗായകര്‍ ഒരു സ്റ്റേജില്‍ ഒന്നിക്കുന്നത്. 5 വയസ്സുമുതല്‍ 85 വയസ്സുവരെ പ്രായമുള്ള  പ്രതിഭാധനരായ ഗായകരാണ് ഇതില്‍ പങ്കെടുക്കുന്നത്.

 “ലോക്കല്‍ ടാലന്‍റിനെ പ്രോത്സാഹിപ്പിക്കുന്നതിനും അവര്‍ക്ക് പ്രശസ്ത  സംഗീതജ്ഞരോടോപ്പം പെര്‍ഫോം ചെയ്യാനുമുള്ള അവസരങ്ങള്‍ സൃഷ്ടിക്കാനുമാണ് “ഇന്നലകളിലൂടെ” എന്ന പ്രോഗ്രാമിലൂടെ ഉദ്ദേശിക്കുന്നത്. ഉന്നതനിലവാരം പുലര്‍ത്തുന്ന ഈ പ്രോഗ്രാം തലമുറകളുടെ ഉദ്‌ഗ്രഥനം കൂടി ലക്ഷ്യമിട്ടിട്ടുള്ളതാണ്.” പ്രോഗ്രാം കോ.ചെയര്‍മാന്‍ കൂടിയായ സാവന്ത് രാജ് പറഞ്ഞു.

 നവംബര്‍ 2ന് വൈകിട്ട് 5 മണിമുതല്‍ യിഷുനിലുള്ള ശ്രീനാരായണ മിഷന്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് “ഇന്നലകളിലൂടെ” അരങ്ങേറുന്നത്.
 ടിക്കറ്റുകള്‍ക്ക് ബന്ധപ്പെടുക: 96207496/81261975/98221012

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം