വേശ്യാവൃത്തി; പൊലീസ് പരിശോധനയില്‍ 20 പ്രവാസികളെ പിടികൂടി

0

കുവൈത്ത് സിറ്റി: കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട 20 പ്രവാസികളെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഫര്‍വാനിയ ഏരിയയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്. പിടിയിലായവരില്‍ വിവിധ രാജ്യക്കാരുണ്ട്. എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.