വര്‍ണ്ണം 2013 ആര്‍ട്ട് എക്സിബിഷന് തുടക്കമായ&#

സിംഗപ്പൂര്‍ മലയാളി അസോസിയേഷന്‍റെ യുവജന വിഭാഗം സംഘടിപ്പിക്കുന്ന 2 ദിവസം നീളുന്ന “വര്‍ണ്ണം 2013 ആര്‍ട്ട് എക്സിബിഷന്‍” ഡോ. വി.പി. നായര്‍ ഇന്ന് രാവിലെ ഉത്ഘാടനം ചെയ്തു. സിംഗപ്പൂര്‍ മലയാളി അസോസിയേഷന്‍റെ റേസ്‌ കോഴ്സ്‌ റോഡിലുള്ള കേരളബന്ധു ഹാളിലാണ് ചിത്ര പ്രദര്‍ശനം.

സിംഗപ്പൂര്‍: സിംഗപ്പൂര്‍ മലയാളി അസോസിയേഷന്‍റെ യുവജന വിഭാഗം സംഘടിപ്പിക്കുന്ന 2 ദിവസം നീളുന്ന “വര്‍ണ്ണം 2013 ആര്‍ട്ട് എക്സിബിഷന്‍” ഡോ. വി.പി. നായര്‍ ഇന്ന് രാവിലെ ഉത്ഘാടനം ചെയ്തു. സിംഗപ്പൂര്‍ മലയാളി അസോസിയേഷന്‍റെ റേസ്‌ കോഴ്സ്‌ റോഡിലുള്ള കേരളബന്ധു ഹാളിലാണ് ചിത്ര പ്രദര്‍ശനം.

 ലോകോത്തര നിലവാരമുള്ളവയാണ് പ്രദര്‍ശനത്തിലുള്ള ചിത്രങ്ങളെല്ലാം. ഇതിലും വലിയ ആര്‍ട്ട് എക്സിബിഷനുകളില്‍ ഈ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയട്ടെയെന്നു ഡോ. വി.പി. നായര്‍ പറഞ്ഞു. സിംഗപ്പൂരിലെ ചിത്രകാരന്മാരുടെ എഴുപതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.

 ജീവന്‍ തുളുമ്പുന്ന ചിത്രങ്ങളെക്കുറിച്ചറിയാനും ചിത്രകാരന്മാരുടെ ഓട്ടോഗ്രാഫ് വാങ്ങുവാനും ഒട്ടനേകം കുട്ടികളും മുതിര്‍ന്നവരും ആകാംക്ഷയോടെ കാത്തുനിന്നത് വേറിട്ടൊരു കാഴ്ചയായി.

 ഞായറാഴ്ച 27 ജനുവരി മൂന്നു മണി വരെയാണ് ആര്‍ട്ട് എക്സിബിഷന്‍. പെയിന്റിങ്ങുകള്‍ വാങ്ങുവാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. വര്‍ണ്ണം 2013 ആര്‍ട്ട് എക്സിബിഷന്‍റെ പ്രവേശനം സൌജന്യമാണ്.

 (വിശദമായ വാര്‍ത്തയും ചിത്രങ്ങളും പ്രവാസി എക്സ്പ്രസ് പ്രിന്‍റ് എഡീഷനില്‍)

 Related Story : വര്‍ണ്ണം - 2013 ജനുവരി 26 -27 ന്

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ