പ്രവാസി എക്സ്പ്രസ് സുവനീര്‍-2014 ഓണ്‍ലൈന്‍ എഡിഷന്‍ പ്രകാശനം ചെയ്തു

0

പ്രവാസി എക്സ്പ്രസ് രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച്, അംബാസഡര്‍ ഗോപിനാഥ് പിള്ള പ്രകാശനം ചെയ്ത, മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരുടെയും, സിംഗപ്പൂരിലെ എഴുത്തുകാരുടെയും സൃഷ്ടികളടങ്ങിയ സ്മരണിക, “പ്രവാസി എക്സ്പ്രസ് സുവനീര്‍-2014” ഇപ്പോള്‍ ഓണ്‍ലൈന്‍ എഡിഷനിലും ലഭ്യമാവുകയാണ്.

“ജ്ഞാനപീഠം” അവാര്‍ഡ്‌ ജേതാവ്‌, ശ്രീ ചന്ദ്രശേഖര കമ്പാര്‍, മലയാളത്തിന്‍റെ പ്രിയകവയിത്രി സുഗതകുമാരി എന്നിവരുമായുള്ള അഭിമുഖങ്ങളും, അനില്‍ പനച്ചൂരാന്‍, ഡോ: ചേരാവള്ളി ശശി, എംആര്‍ ജയഗീത, ഡി സുധീരന്‍, എംകെ ഭാസി, പികെ ഗോപി, രശ്മി വെണ്മണി, കെപി രാമനുണ്ണി, ശിഹാബുദ്ദീന്‍ പോയത്തുംകടവ്, കുരീപ്പുഴ ശ്രീകുമാര്‍, അക്ബര്‍ കക്കട്ടില്‍ തുടങ്ങിയവരുടെ സൃഷ്ടികളും വായനക്കാര്‍ക്ക് ഊഷ്മളമായ ഒരു വായനാനുഭവം നല്‍കുന്നവയാണ്.

പ്രവാസി എക്സ്പ്രസ് സുവനീര്‍-2014 ന്‍റെ പൂര്‍ണവായനയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക: http://goo.gl/hTy3jA