ഒരു കാപിക്ക് വില 290 രൂപ ! ഇത് കുറച്ച് ‘കടുപ്പം’ തന്നെയെന്ന് സോഷ്യൽ മീഡിയ

ഒരു കാപിക്ക് വില 290 രൂപ ! ഇത് കുറച്ച് ‘കടുപ്പം’ തന്നെയെന്ന് സോഷ്യൽ മീഡിയ
Filter-Coffee-Powder

വറുത്ത് പൊടിച്ച കാപ്പിക്കുരുവും നല്ല പാലും ആവശ്യത്തിന് പഞ്ചസാരയും ചേർത്ത സൂപ്പർ കാപ്പി…ആലോചിക്കുമ്പോൾ തന്നെ കൊതിവരും. എത്ര കാപ്പി പ്രേമിയാണെങ്കിലും ഒരു ഫിൽറ്റർ കോഫിക്ക് എത്ര രൂപ വരെ ചെലവാക്കും ? കടകളിൽ 15-20 രൂപ വരെയാണ് കാപ്പിക്ക് വില. എന്നാൽ ഇതേ കാപ്പി 290 രൂപയ്ക്ക് വിൽക്കുന്നതിനെ കുറിച്ച് ചിന്തിച്ച് നോക്കൂ !

സ്റ്റാർബക്‌സിലാണ് ഈ ‘കൊള്ള’ നടക്കുന്നത്. സാധാരണ ഫിൽറ്റർ കോഫിക്ക് ഇവിടെ 290 രൂപയാണ്. ടാക്‌സ് വേറെയും. ‘അജ്ജി അപ്രൂവ്ഡ് ഫിൽറ്റർ കോഫി’ എന്നാണ് ഇതിന് നൽകിയിരിക്കുന്ന പരസ്യം. അജ്ജി എന്നാൽ മുത്തശ്ശി എന്നാണ് അർത്ഥം.

ഫിൽറ്റർ കോഫിയുടെ വില കേട്ടവർ സ്റ്റാർബക്‌സിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ്. ലോകത്ത് ഒരു മുത്തശ്ശിയും ഇത്രയധികം വിലയ്ക്ക് കാപ്പി വിൽക്കാൻ സമ്മതിക്കില്ലെന്ന് സോഷ്യൽ മിഡിയ ഒരേ സ്വരത്തിൽ പറയുന്നു.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം