ഹ്രസ്വചിത്രത്തിനെതിരെ മനുഷ്യാവകാശലംഘനത്തിന്‍റെ ആരോപണം!

0


മാണിക്കോത്ത് പ്രോഡക്ഷന്‍സിന്‍റെ ബാനറില്‍ പ്രജില്‍ മാണിക്കോത്ത് നിര്‍മ്മിച്ച്‌ സിംഗപ്പൂര്‍ മലയാളിയായ പനയം ലിജു സംവിധാനം ചെയ്ത കുഞ്ഞാറ്റ എന്ന ഹ്രസ്വ ചലച്ചിത്രം വിവാദത്തില്‍. മാതൃത്വത്തിന്‍റെ വിവിധ ഭാവങ്ങളുടെ കഥ പറയുന്ന ചിത്രം എന്ന പരസ്യവാചകത്തില്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ അബോര്‍ഷന്‍ ചെയ്യുന്നത് തെറ്റായി ചിത്രീകരിക്കുന്നു എന്നും അബോര്‍ഷന്‍ സ്ത്രീയുടെ അവകാശം ആണെന്നും, ചിത്രം തെറ്റായ ധാരണ സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും ആണ് നിരവധി കമന്റുകള്‍ സോഷ്യല്‍ മീഡിയകളില്‍ കൂടി പ്രചരിക്കുന്നത്

എന്നാല്‍, ഇതിനെ കുറിച്ച് ഒന്നും പ്രതികരിക്കുന്നില്ലെന്നും ഇതില്‍ എന്തെങ്കിലും തെറ്റായി കാണിക്കുന്നുണ്ടോ എന്നത് ചിത്രം കാണുന്ന പ്രേക്ഷകര്‍ തീരുമാനിക്കട്ടെ എന്നു മാത്രമാണ് സംവിധായകന്‍ പറഞ്ഞത്.

വിവാദമായ ഹ്രസ്വ ചിത്രം: