വിജയക്കുതിപ്പുമായി സ്പാര്‍ട്ടന്‍സ്

0

മലയാളികളുടെ ക്രിക്കറ്റ് ആവേശം ഉയരങ്ങളിലേക്കെത്തിക്കാന്‍ സിംഗപ്പൂര്‍ മണ്ണില്‍ സ്പാര്‍ട്ടന്‍സ് തയ്യാറായിക്കഴിഞ്ഞു.  ക്രിക്കറ്റിനോടുള്ള അഭിനിവേശം ടെന്നീസ് പന്തിലുള്ള നേരംപോക്കില്‍  നിന്നും സിംഗപ്പൂര്‍  ഡിവിഷന്‍ ഫോര്‍  ലീഗിലേക്കെത്തിച്ചിരിക്കുകയാണ് ടീം സ്പാര്‍ട്ടന്‍സ് . ടെമാസെക് പോളിടെക്നിക്കില്‍ നിന്നുള്ള മലയാളി പൂര്‍വ്വവിദ്യാര്‍ത്ഥിളുടെ സുഹൃദ്സംഘം 2007-ഇല്‍  തികച്ചും അമേച്വര്‍  ആയാണ് വാരാന്ത്യങ്ങളില്‍  ക്രിക്കറ്റ് കളിച്ചു തുടങ്ങിയത്. പിന്നീട് സിംഗപ്പൂര്‍ ക്രിക്കറ്റ് അസോസിയേഷന്റെ (SCA) ലീഗ് മത്സരങ്ങള്‍  കളിക്കാന്‍ ടീമംഗങ്ങളില്‍  ഉടലെടുത്ത താല്പ്പര്യം സാമ്പത്തിക ബുദ്ധിമുട്ടുകള്‍  കാരണം ഉപേക്ഷിക്കപ്പെടുകയായിരുന്നു.  തുടര്‍ന്ന് മൂന്നു വര്‍ഷത്തോളം ലീഗില്‍ കളിക്കുന്നതും അല്ലാത്തതും ആയ വിവിധ ടീമുകളുമായി അമ്പതോളം സൗഹൃദ  മത്സരങ്ങള്‍  കളിച്ചു.  അവയില്‍ ഭൂരിഭാഗവും വിജയങ്ങളായിരുന്നു. 2 തവണ തുടര്‍ച്ചയായി  എട്ടു മത്സരങ്ങള്‍ വിജയിക്കാനായതും ലീഗ് ഡിവിഷന്‍ മൂന്നില്‍ കളിക്കുന്ന ഒരു ടീമിനോട് വിജയം നേടാനായതും  , ലീഗില്‍ കളിക്കാനുള്ള സ്പാര്‍ട്ടന്‍സിന്റെ ആഗ്രഹത്തിനു വീണ്ടും ഉണര്‍വേകി.  ഡിവിഷന്‍ ഫൈവ് ലീഗില്‍ രജിസ്ടര്‍ ചെയ്യാന്‍ പതിനായിരത്തിലധികം ഡോളര്‍  ചിലവുണ്ട്. ഇതിനായി സ്പോണ്‍സര്‍മാരെ അന്വേഷിച്ചെങ്കിലും ലഭിക്കാത്തതിനാള്‍  ടീമംഗങ്ങളില്‍ നിന്ന് തന്നെ ഈ തുക സമാഹരിക്കപ്പെടുകയായിരുന്നു. അങ്ങനെ 2011-ലെ  ഡിവിഷന്‍ ഫൈവ് ലീഗില്‍ സ്പാര്‍ട്ടന്‍സ് കളിച്ചു തുടങ്ങി.
 
മൊത്തം 15 ടീമുകളാണ് ഡിവിഷന്‍  ഫൈവ് ലീഗില്‍ കളിക്കുന്നത്. ആദ്യ വര്‍ഷം പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായില്ലെങ്കിലും ഏഴാം സ്ഥാനം നേടാന്‍ സ്പാര്‍ട്ടന്‍സിനായി. ഇതില്‍ നിന്ന് ലഭിച്ച അനുഭവ സമ്പത്തും കഠിന പരിശീലനവും കൈമുതലാക്കി 2012-ലെ മിന്നുന്ന പ്രകടം കാഴ്ചവച്ച് സ്പാര്‍ട്ടന്‍സ്  രണ്ടാം സ്ഥാനം കരസ്ഥമാക്കി. 2013-ലും‍  മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍  സ്പാര്ട്ടന്സിനായി. ചുരുങ്ങിയ  പോയിന്‍റുകള്‍ക്കാണ് ഒന്നാം സ്ഥാനം നഷ്ട്മായത്. എന്നിരുന്നാലും 2014-ഇല്‍ ഡിവിഷന്‍ ഫോറിലേക്ക് സ്പാര്‍ട്ടന്‍സ്  പ്രൊമോട്ട് ചെയ്യപ്പെട്ടു.നിലവില്‍ കളിച്ച 2 മത്സരങ്ങളും വിജയിച്ച്  ഡിവിഷന്‍  ഫോറില്‍  സ്പാര്ട്ടന്സ് ജൈത്രയാത്ര തുടരുന്നു. ലീഗ് മത്സരങ്ങല്‍ കളിക്കുന്ന ഏക പൂര്‍ണ്ണ    മലയാളി  ടീമാണ് സ്പാര്‍ട്ടന്‍സ് . ലീഗ് മത്സരങ്ങല്‍ കൂടാതെ മലയാളി ക്രിക്കറ്റ് ലീഗ് സീസണ്‍ ഒന്നിലും രണ്ടിലും സ്പാര്‍ട്ടന്‍സ്   ജേതാക്കളായിട്ടുണ്ട്.
 
നിലവിലെ ടീമംഗങ്ങള്‍: ജിതിന്‍ രാജ് (ക്യാപ്റ്റന്‍ ) കിരണ്‍ തോമസ്‌ (വൈസ് ക്യാപ്റ്റന്‍ ) ,വര്‍ഗീസ്‌ കുട്ടി ജോണ്‍സി  (വിക്കറ്റ് കീപ്പര്‍), ശങ്കര്‍  മോഹന്‍ ,അരുണ്‍ എസ് പിള്ള, സരിന്‍  സെബാസ്റ്റ്യന്‍  ,അശ്വിന്‍ ഡി നായര്‍ , സുനില്‍  കുമാര്‍ , പ്രമോദ് എം പിള്ള, അനീഷ്‌ അംബൂക്കന്‍  , അനൂപ്‌ ഇ നായര്‍ , അതുല്‍   അബ്രഹാം, ബിബിന്‍   ബിജുകുമാര്‍  മിനി, കിരണ്‍ ചന്ദ്രന്‍  ,ലാല്‍ജിന്‍   വസുന്ധരന്‍ , പ്രേം ആന്റണി, പ്രിനു ആന്റണി, രാഹുല്‍  തയ്യലംകണ്ടി, സാജ് ഷഹബുധീന്‍  , സഞ്ജീവ് ജോളി സന്തോഷ്‌ (സഞ്ജു), ടോണി വർഗീസ്‌, മാത്യു ഈപ്പന്‍ , സരണ്‍ ശ്രീശൈലം, സനീഷ് രാജപ്പന്‍ .