ഗ്യാലക്സി സില്‍വര്‍സ്റ്റാര്‍സ് ഒരുക്കുന്ന ഈസ്റ്റര്‍ ബാഷ്, മാര്‍ച്ച് 30-ന്

0

ഗ്യാലക്സി സില്‍വര്‍സ്റ്റാര്‍സ്,  സിംഗപ്പൂരിലെ മലയാളികള്‍ക്കായ് ഈസ്റ്റര്‍ ആഘോഷങ്ങള്‍  സംഘടിപ്പിക്കുന്നു. “ഈസ്റ്റര്‍ ബാഷ് 2014” എന്ന് പേരിട്ടിരിക്കുന്ന ഈ പ്രോഗ്രാം മാര്‍ച്ച്‌ 30 ന് വുഡ്‌ലാന്‍റ്സ് ഗ്യാലക്സി കമ്യുണിറ്റി ക്ലബില്‍ വെച്ച് നടക്കും.. വൈകിട്ട് 4 മണി മുതലാണ് കലാപരിപാടികള്‍.

അരങ്ങേറ്റം കുറിക്കുന്ന ഗ്യാലക്സി സില്‍വര്‍സ്റ്റാര്‍സ് വനിതാ വിഭാഗത്തിന്‍റെ ശിങ്കാരി മേളവും, പുരുഷ വിഭാഗത്തിന്‍റെ ചെണ്ടമേളവും ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും. “ഗേയിം ഷോ”, സിംഗപ്പൂര്‍ ഗായകരുടെ പാട്ടുകള്‍, മള്‍ടി കള്‍ചറല്‍ പ്രോഗ്രാമുകള്‍ എന്നിവയും ഈസ്റ്റര്‍ ആഘോഷത്തിനായി സില്‍വര്‍സ്റ്റാര്‍സ് ഒരുക്കുന്നുണ്ട്.

ഈസ്റ്റര്‍ ബാഷ് –നോട് അനുബന്ധിച്ച് 2 മണി മുതല്‍ കുട്ടികള്‍ക്കായുള്ള ചിത്രരചനാ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്..

Program: Easter Bash
Organised by: Galaxy Silver stars
Venue: Woodlands Galaxy
Time: 4:00 PM to 9:00 PM, 30th March (Sunday)

വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ജിന്‍റോ:9642 6805 ജെയ്സണ്‍:9671 8757 നിബിന്‍: 9712 4111