സില്‍ക്ക്എയര്‍ കൊച്ചിയിലേക്കുള്ള സര്‍വീസുകള്‍ കുറയ്ക്കുന്നു

0

സിംഗപ്പൂര്‍ : യാത്രക്കാരുടെ എണ്ണത്തിലുള്ള കുറവുമൂലം സില്‍ക്ക് എയര്‍ കൊച്ചിയിലേക്കുള്ള സര്‍വീസ് കുറയ്ക്കുന്നു.വെള്ളി ,ശനി,ഞായര്‍ ദിവസങ്ങളില്‍ ഉണ്ടായിരുന്ന അധികസര്‍വീസാണ് നിര്‍ത്തലാക്കുന്നത്.ഇതോടെ സില്‍ക്ക് എയറിന് കൊച്ചിയിലെക്കുണ്ടായിരുന്ന ആഴ്ചയിലെ 10 സര്‍വീസുകള്‍ എന്നത്  7 സര്‍വീസായി ചുരുങ്ങും.താരതമ്യേനെ കുറഞ്ഞ ചിലവില്‍ മികച്ച സര്‍വീസും ,ബിസിനസ് ക്ലാസ് ടിക്കറ്റും നല്‍കുന്ന മലേഷ്യ എയര്‍ലൈന്‍സിനെ ട്രാന്‍സിറ്റ് യാത്രക്കാര്‍ കൂടുതലായി ആശ്രയിക്കുന്നതാണ് സില്‍ക്ക് എയറിന് തിരിച്ചടിയാകുന്നത്.എന്നാല്‍ തിരക്കുള്ള ഡിസംബര്‍ മാസത്തില്‍ ആഴ്ചയില്‍ 9 സര്‍വീസുകള്‍ നടത്തുമെന്ന് സില്‍ക്ക് എയര്‍ അറിയിച്ചു.നിലവില്‍ സില്‍ക്ക് എയറിന് തിരുവനതപുരത്തേക്ക് ആഴ്ചയില്‍ 4 സര്‍വീസുകള്‍ ഉണ്ട്.ഇപ്പോഴുള്ള എയര്‍ബസ് മാറ്റി ഏറ്റവും പുതിയ ബോയിംഗ് വിമാനങ്ങളാണ് സില്‍ക്ക് എയര്‍ ഉപയോഗിക്കുന്നത്.ബജറ്റ് എയര്‍ലൈനായ ടൈഗര്‍ എയര്‍ കൊച്ചിയിലേക്ക് ആഴ്ചയില്‍ 4 സര്‍വീസുകള്‍ നടത്തുന്നത് കുറഞ്ഞ ചിലവിലുള്ള യാത്രയ്ക്ക് സഹായകമാകുന്നുണ്ട്.